എം-സോണ്‍ റിലീസ് – 544
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ജയിംസ് വാര്‍ഡ് ബിര്ക്കിറ്റ് |
പരിഭാഷ | ഷാൻ വി എസ് |
ജോണർ | ഹൊറർ, മിസ്റ്ററി, സയൻസ് ഫിക്ഷൻ |
വളരെ നാളുകൾക്കു ശേഷം ഒന്നിച്ചു കൂടുന്ന എട്ടു സുഹൃത്തുക്കളിലൂടെയാണ് കഥ തുടങ്ങുന്നത് . അവർ ഒന്നിച്ചു കൂടുന്ന ആ ദിവസത്തിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു അന്ന് ‘മില്ലറുടെ വാൽനക്ഷത്രം’ ഭൂമിക്കു ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നു എന്നതായിരുന്നു അത്. അവർക്ക് എല്ലാര്ക്കും ഒന്നിച്ചു അത് വീക്ഷിക്കുക എന്ന ഉദ്ദേശം കൂടി അവരുടെ കൂടിച്ചേരലിനുണ്ടായിരുന്നു.
മുൻപ് ആ നക്ഷത്രം കടന്നു പോയപ്പോൾ സംഭവിച്ചതെന്ന് പറയപ്പെടുന്ന കുറെ കഥകൾ അവർ അവിടെ പരസ്പരം പങ്കുവെക്കുന്നുണ്ട്. അതിൽ ഒരു കഥയിലെ പോലെയാണ് എന്നാൽ പിന്നീട് അവർക്കു ഉണ്ടാകുന്ന അനുഭവവും. നക്ഷത്രത്തിന്റെ സ്വാധീന വലയത്തിൽ ഉൾപെടുന്നതിനാൽ ഉണ്ടാകുന്ന തീർത്തും അസാധാരമാനമായ സംഭവങ്ങൾ ആദ്യം മുതലേ ചിത്രത്തിൽ ഉള്പെടുത്തിപ്പോകുന്നു.
ഒറ്റ ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച സിനിമ കെട്ടുകഥപോലെയോ സയന്റിഫിക് ഫിക്ഷൻ ആയിട്ടോ ഒക്കെ കരുതാവുന്ന രീതിയിലുള്ള കഥാഗതിയാണ് പിന്തുടരുന്നത്.
ചിത്രത്തിൽ ചില രംഗങ്ങളിൽ പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ, കറന്റ് പോകൽ മുതലായവ ഒന്നും നേരത്തേ അഭിനേതാക്കളെ അറിയിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അടുത്തതായി എന്താണ് സംഭവിക്കുന്നത് എന്നറിയാത്തതിന്റെ ആകാംഷ അവർ യഥാർത്ഥത്തിൽ തന്നെ അനുഭവിച്ചിരുന്നു. ഗവേഷണങ്ങൾ പുരോഗമിക്കുന്ന പാരലൽ യൂണിവേഴ്സ് എന്ന ശാസ്ത്ര സങ്കല്പത്തെ അടിസ്ഥാനമാക്കി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സയൻസ് ഫിക്ഷൻ ചിത്രങ്ങൾക്കിടയിൽ തികച്ചും വേറിട്ട ഒരു അനുഭവമായിരിക്കും .