House
ഹൗസ് (1977)
എംസോൺ റിലീസ് – 3478
ഭാഷ: | ജാപ്പനീസ് |
സംവിധാനം: | Nobuhiko Ôbayashi |
പരിഭാഷ: | വിഷ്ണു എം കൃഷ്ണൻ |
ജോണർ: | കോമഡി, ഹൊറർ |
1977-ൽ ഒബയാഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ജാപ്പനീസ് സൂപ്പർനാച്ചുറൽ ഹൊറർ സിനിമയാണ് ‘ഹൗസു’ അഥവാ ‘ഹൗസ്’. അവധിക്കാലമാഘോഷിക്കാനായി, ഏഴു പെൺകുട്ടികൾ ഒരു നാട്ടിൻപുറത്തെ വീട്ടിലേക്ക് ചെല്ലുകയും, ശേഷം അവിടെ അരങ്ങേറുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
റ്റൊഹോ സ്റ്റുഡിയോസ് ‘ജോസ്’ പോലൊരു സിനിമ ചെയ്യാൻ താല്പര്യപ്പെട്ടുകൊണ്ട് ഒബയാഷിയെ സമീപിക്കുകയും, തുടർന്ന് തന്റെ മകൾ പറഞ്ഞൊരു ആശയത്തിൽനിന്ന് പൂർണ്ണരൂപത്തിലേക്ക് എത്തുകയുമായിരുന്നു ഹൗസ്.
റിലീസ് സമയത്ത് ജപ്പാനിൽ വലിയ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിത്രം പാശ്ചാത്യ രാജ്യങ്ങളിൽ റീ-റിലീസ് ചെയ്യവേ വൻ ജനപ്രീതി കൈവരിക്കുകയുണ്ടായി. സമാനതകളില്ലാത്ത ദൃശ്യഭാഷകൊണ്ടും കോമഡി, ഫാന്റസി, കമിങ് ഓഫ് എയ്ജ് ഡ്രാമ ഴോണറുകളെ ഹൊററിനോട് സമർത്ഥമായി കൂട്ടിയിണക്കിയതുകൊണ്ടും രണ്ടാം ലോകമഹായുദ്ധകാലക്കെടുതികളെ വൃത്തിയായി സംയോജിപ്പിച്ചതിനാലും ഈ ഫിലിമിനെ ഒരു കൾട്ട് ക്ലാസിക്കായി കരുതിപ്പോരുന്നു.