Escape from New York
എസ്‌കേപ്പ് ഫ്രം ന്യൂ യോർക്ക് (1981)

എംസോൺ റിലീസ് – 3491

Download

1379 Downloads

IMDb

7.1/10

1997-ലെ ഭീകരമായൊരു ഭാവിലോകത്ത്, ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ ദ്വീപ്, രാജ്യത്തെ ഏറ്റവും അപകടകാരികളായ കുറ്റവാളികളെ പാർപ്പിക്കുന്ന ഒരു വലിയ ജയിലായി മാറിയിരിക്കുന്നു. ഈ അരാജകത്വത്തിലേക്ക് അമേരിക്കൻ പ്രസിഡൻ്റിൻ്റെ വിമാനം തകർന്നു വീഴുന്നതോടെയാണ് കഥാഗതി മാറുന്നത്.

മുൻ സൈനികനും ഇപ്പോഴത്തെ കുറ്റവാളിയുമായ സ്നേക്ക് പ്ലിസ്കന് മുന്നിൽ അധികാരികൾ ഒരു നിർബന്ധിത ദൗത്യം വെക്കുന്നു: അതീവ അപകടകരമായ ഈ ജയിൽ ദ്വീപിലേക്ക് കടന്ന് പ്രസിഡൻ്റിനെ കണ്ടെത്തുക. നിശ്ചിത സമയത്തിനുള്ളിൽ ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ സ്നേക്കിൻ്റെ ജീവൻ തന്നെ അപകടത്തിലാകും. നിയമങ്ങളോ ദയയോ ഇല്ലാത്ത ആ ലോകത്ത്, അതിസാഹസികനും ഒറ്റയാനുമായ സ്നേക്കിന് പ്രസിഡൻ്റിനെ രക്ഷിക്കാനും സ്വന്തം ജീവൻ നിലനിർത്താനും കഴിയുമോ എന്നതാണ് ചോദ്യം.