Challengers
ചലഞ്ചേഴ്സ് (2024)
എംസോൺ റിലീസ് – 3500
ഭാഷ: | ഇംഗ്ലീഷ് |
സംവിധാനം: | Luca Guadagnino |
പരിഭാഷ: | എൽവിൻ ജോൺ പോൾ |
ജോണർ: | ഡ്രാമ, റൊമാൻസ്, സ്പോർട്ട് |
ഒന്നിച്ച് കളിച്ചുവളര്‍ന്ന രണ്ട് ചെറുപ്പക്കാര്‍. അവര്‍ക്ക് ജീവിതത്തില്‍ രണ്ട് കാര്യങ്ങളോടായിരുന്നു അഭിനിവേശമുണ്ടായിരുന്നത്. ഒന്ന് ടെന്നീസ്, മറ്റൊന്ന് അവളും.
ചെറുപ്പത്തില്‍ ഒരു ടെന്നീസ് പ്രതിഭയായിരുന്ന ടാഷിക്ക് ഒരു ഇഞ്ചുറിക്ക് ശേഷം പ്രൊഫഷണലായി കളിക്കുന്നത് നിര്‍ത്തി കോച്ചിങ്ങിലേക്ക് തിരിയേണ്ടി വരുന്നു. ടാഷി തന്റെ ഭര്‍ത്താവായ ആര്‍ട്ടിനെ ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു ചാമ്പ്യനായി മാറ്റിയെടുക്കുന്നു. യു.എസ് ഓപ്പണ്‍ ഒഴികെ എല്ലാ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ജയിച്ച ആര്‍ട്ട് നിലവില്‍ ചെറുതായി ഫോമൗട്ടായി നില്‍ക്കുകയാണ്. ആര്‍ട്ടിന്റെ ഫോമും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ വേണ്ടി ടാഷി ആര്‍ട്ടിനെ ഒരു “ചലഞ്ചര്‍” ടൂര്‍ണമെന്റില്‍ കളിക്കാന്‍ ചേര്‍ക്കുന്നു. (പ്രൊഫഷണല്‍ ടെന്നീസിലെ ഏറ്റവും താഴെത്തട്ടിലുള്ള ടൂര്‍ണമെന്റുകളാണ് ചലഞ്ചര്‍ ടൂര്‍ണമെന്റുകള്‍) ചലഞ്ചറിന്റെ ഫൈനലില്‍ എത്തുന്ന ആര്‍ട്ടിനെ കാത്ത് കോര്‍ട്ടിന്റെ മറുവശത്ത് നിന്നത് തന്റെ ചെറുപ്പക്കാലത്തെ ഉറ്റസുഹൃത്തും, ടാഷിയുടെ മുന്‍കാമുകനുമായ പാട്രിക്കായിരുന്നു. പ്രസ്തുത ഫൈനല്‍ മത്സരം ഒരു “ഫ്രെയ്മിങ്ങ് ഡിവൈസായി” ഉപയോഗിച്ച് ഇവര്‍ മൂന്ന് പേരുടെയും 13 വര്‍ഷക്കാലത്തെ കഥ ഒരു നോണ്‍ലീനിയര്‍ രീതിയില്‍ അവതരപ്പിക്കുന്ന ഒരു ചിത്രമാണ് ചലഞ്ചേഴ്സ്. ടെന്നീസിനെ ചുറ്റിപ്പറ്റി കഥ പറയുന്ന ചിത്രത്തിന്റെ ആഖ്യാനശൈലിയും ഒരു ടെന്നീസ് മത്സരത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ്.