National Treasure
നാഷണൽ ട്രെഷർ (2004)

എംസോൺ റിലീസ് – 3522

Download

1583 Downloads

IMDb

6.9/10

ലോകത്തിലെ ഏറ്റവും വലിയ നിധി ശേഖരം അമേരിക്കയിൽ എവിടെയോ മറച്ചുവെച്ചിട്ടുള്ളതായി കരുതപ്പെടുന്നു. തന്റെ പൂർവ്വികർ അന്വേഷിച്ചു പോയി പരാജയപ്പെട്ട ആ നിധി തേടി ബെൻ ഗേറ്റ്സ് ഇറങ്ങുന്നു. അമേരിക്കയുടെ ചരിത്രത്തിലും ചരിത്ര സ്മാരകങ്ങളിലുമായി ചേർത്തു വെച്ചിട്ടുള്ള ‘ക്ലൂ’ മനസ്സിലാക്കി വേണം മുന്നോട്ട് പോകാൻ. എന്നാൽ, ബെന്നിന്റെ മുൻ സഹപ്രവർത്തകൻ ഇയാൻ ഹൗവ്, കൊല്ലാൻ പോലും മടിക്കാത്ത ഒരു എതിരാളിയായി ഈ നിധിക്ക് പിന്നാലെയുണ്ട്. ഈ വെല്ലുവിളികൾ എല്ലാം തരണം ചെയ്തുള്ള ബെൻ ഗേറ്റ്സിന്റേയും സുഹൃത്ത് റെയ്ലിയുടേയും നിധി തേടിയുള്ള സാഹസിക യാത്രയാണ് ‘നാഷണൽ ട്രഷർ’.
ജോൺ ടർട്ടിൽടോബ് സംവിധാനം നിർവഹിച്ച് 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ അഡ്വെഞ്ചർ സിനിമയാണ് നാഷണൽ ട്രഷർ. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.