Champions
ചാമ്പ്യൻസ് (2018)
എംസോൺ റിലീസ് – 1549
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Javier Fesser |
പരിഭാഷ: | ആദർശ് രമേശൻ |
ജോണർ: | കോമഡി, ഡ്രാമ, ഫാമിലി |
മാർക്കോ മോണ്ടസ് ബാസ്കറ്റ്ബോൾ ടീം എസ്റ്റൂഡിയാന്റെസ് ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചാണ്. മത്സരം നടക്കുന്നതിനിടയിൽ ഹെഡ് കോച്ചുമായി പ്രശ്നമുണ്ടാകുന്നു. തുടർന്ന്, മദ്യപിച്ച് കാറെടുത്ത് ഉണ്ടാകുന്ന അപകടത്തിന്റെ ശിക്ഷയായി “ലോസ് അമിഗോസ്” എന്ന ബുദ്ധി വൈകല്യമുള്ളവരുടെ ബാസ്കറ്റ്ബോൾ ടീമിന്റെ പരീശീലകനായി മോണ്ടെസിനെ മൂന്ന് മാസത്തേക്ക് നിയമിക്കുന്നു. തുടർന്ന് അയാളുടെ ജീവിതത്തിൽ ക്ലബ്ബ് എങ്ങനെ ഭാഗമാകുന്നുവെന്നാണ് സിനിമയിൽ കാണിക്കുന്നത്.
2018-ൽ റീലീസായ ഈ സ്പാനിഷ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് Javier Fesser ആണ്. വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ഈ ചിത്രം “സിത്താരേ സമീൻ പർ” എന്ന പേരിൽ ഹിന്ദിയിലും റിലീസായിട്ടുണ്ട്. ഒരു ഫീൽ ഗുഡ് സ്പോർട്സ് ഡ്രാമ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.