എം-സോണ്‍ റിലീസ് – 809
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Sean Baker |
പരിഭാഷ | അഖില പ്രേമചന്ദ്രൻ |
ജോണർ | Comedy, Drama |
്ലോറിഡയിലെ മാജിക് വേൾഡിന്റെ പരിസരത്തെ അത്ര തിളക്കമില്ലാത്ത ജീവിതത്തിൽ സ്വയം ഒരു മിന്നാമിനുങ്ങ് ആകുകയാണ് മൂണി. അവൾ അവളുടെ ജീവിതം ആസ്വദിച്ചു ജീവിക്കുകയാണ്. ജോലിയില്ലാതെ, വാടക കൊടുക്കാൻ ബുദ്ധിമുട്ടുന്ന അമ്മയുടെ മകളായിട്ടും അവൾ അവളുടെ കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിൽ ജീവിതം ആഘോഷമാക്കുന്നു. മുതിർന്നവരുടെ ശ്രദ്ധയില്ലെന്ന ഉത്തമ ബോധ്യത്തിൽ അവൾ കാണിച്ചുകൂട്ടുന്നതൊക്കെ തല്ലുകൊള്ളിത്തരമാണ്. അതിനവൾക്ക് കുറച്ച് കൂട്ടുകാരുമുണ്ട്. കുട്ടിക്കളിയുടെ നിഷ്‌കളങ്കതയിലും ചെയ്തുകൂട്ടുന്ന വികൃതിയുടെ ഗൗരവം തിരിച്ചറിഞ്ഞ് അത് മൂടിവയ്ക്കാനുള്ള കള്ളത്തരവും അവൾ പഠിച്ചിട്ടുണ്ട്. കുട്ടികളുടെ കാഴ്ചപ്പാടിൽ കഥ പറയുന്ന ചിത്രം പക്ഷെ ചർച്ച ചെയ്യുന്നത് സമ്പന്ന രാഷ്ട്രത്തിലെ ദാരിദ്ര്യവും, അസമത്വവും ആണ്. ഓസ്കർ ഉൾപ്പെടെയുള്ള പുരസ്‌കാര വേദിയിൽ വേണ്ട പരിഗണന കിട്ടാതെ പോയതും ഇത് മറയില്ലാതെ അവതരിപ്പിച്ചതുകൊണ്ടാകണം. മൂണിയായി സ്‌ക്രീനിലെത്തുന്ന ബ്രൂക്ലിൻ പ്രിൻസ് അഭിനയിച്ചതാണെന്ന് ഒരു ഘട്ടത്തിലും തോന്നില്ല. അവൾ ആസ്വദിച്ചു നടക്കുന്നതിനിടയിൽ എപ്പോഴോ സംവിധായകൻ ക്യാമറ കൊണ്ടുവച്ചതാണോ എന്ന് സംശയിച്ചുപോകും. ഈ വേനലവധിക്കാലം പക്ഷെ മൂണിയുടെയും അമ്മയുടെയും ജീവിതം തന്നെ മാറ്റിമറിക്കും.