The Lost Bus
ദ ലോസ്റ്റ് ബസ്സ് (2025)

എംസോൺ റിലീസ് – 3548

Download

4935 Downloads

IMDb

8.5/10

2018-ൽ കാലിഫോർണിയയെ വിഴുങ്ങിയ ‘ക്യാമ്പ് ഫയർ’ എന്ന ഭീകരമായ കാട്ടുതീയുടെ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയാണിത്.

ഒരു സാധാരണ പ്രവൃത്തി ദിവസം, കെവിൻ എന്ന സ്കൂൾ ബസ് ഡ്രൈവറും മേരി എന്ന അധ്യാപികയും ഒരു ബസ് നിറയെ സ്കൂൾ കുട്ടികളുമായി അപ്രതീക്ഷിതമായി ഈ ദുരന്തത്തിനിടയിൽ അകപ്പെടുന്നു. കാട്ടുതീ അതിവേഗം പാരഡൈസ് പട്ടണത്തെ വിഴുങ്ങുമ്പോൾ, രക്ഷപ്പെടാനുള്ള വഴികളെല്ലാം അടയുന്നു.

ഗതാഗതക്കുരുക്കിൽപ്പെട്ട റോഡുകളിലൂടെയും, കത്തിവീഴുന്ന മരങ്ങൾക്കിടയിലൂടെയും, തകർന്നുകൊണ്ടിരിക്കുന്ന വഴികളിലൂടെയും ആ കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ഇവരുടെ ധീരവും ഭയാനകവുമായ ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇതൊരു വലിയ ദുരന്തമുഖത്ത്, സാധാരണക്കാരായ മനുഷ്യർ അസാധാരണമായ ധൈര്യം കാണിക്കുന്നതിന്റെയും അതിജീവനത്തിന്റെയും കഥയാണ്.