Rattle the Cage
റാറ്റിൽ ദ കേജ് (2015)
എംസോൺ റിലീസ് – 3566
| ഭാഷ: | അറബിക് |
| സംവിധാനം: | Majid Al Ansari |
| പരിഭാഷ: | ശാമിൽ എ. ടി |
| ജോണർ: | ക്രൈം, ഡ്രാമ, ത്രില്ലർ |
2015-ൽ മാജിദ് അൽ അൻസാരിയുടെ സംവിധാനത്തിൽ ഇറങ്ങിയ ഒരു അറബിക് ക്രൈം ത്രില്ലർ സിനിമയാണ് റാറ്റിൽ ദ കേജ് (സിൻസാന).
ഒരു അടിപിടി കേസിൽ ജയിലിലെത്തുന്ന തലാൽ എന്ന ചെറുപ്പക്കാരനെ കാണിച്ചാണ് സിനിമ തുടങ്ങുന്നത്. കള്ള് കുടി കാരണം തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെയും മകനെയും കുറിച്ചോർത്ത് സദാ സമയവും കുറ്റബോധത്തോടെയിരിക്കുന്ന ആളാണ് തലാൽ. ആ പോലീസ് സ്റ്റേഷനിലേക്ക് പുറത്ത് നിന്ന് ഒരു പോലീസുകാരൻ വരുന്നതോടു കൂടി തലാലിന്റെയും സിനിമയുടെയും കഥ വേറൊരു രീതിയിലേക്ക് മാറുകയാണ്. ലോൺ സർവൈവർ,
ബോഡി ഓഫ് ലൈസ് എന്നീ സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ള അലി സുലൈമാൻ, ഇൻസ്‌പെക്ടർ ദിബാൻ എന്ന ഒരു വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയം സിനിമയിൽ എടുത്തു പറയേണ്ട ഒന്നാണ്.
