• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Fox & the Child / ദി ഫോക്സ് & ദി ചൈൽഡ് (2007)

April 6, 2021 by Vishnu

എം-സോണ്‍ റിലീസ് – 2495 ഭാഷ ഫ്രഞ്ച് സംവിധാനം Luc Jacquet പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഫാമിലി 6.9/10 2007 ൽ ലുക്ക്‌ ജാക്വെയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് ദി ഫോക്സ് ആൻഡ് ദി ചൈൽഡ്. 10 വയസ്സായ ഒരു കുട്ടിയും ഒരു കുറക്കനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ ചിത്രത്തിലെ മനോഹരമായ പ്രകൃതി ഭംഗിയും പശ്ചാതല സംഗീതവും പ്രേക്ഷക മനസ്സുകളെ തൊട്ടുന്നർത്തുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും […]

Crossing / ക്രോസ്സിംഗ് (2008)

January 15, 2021 by Vishnu

എം-സോണ്‍ റിലീസ് – 2389 ഭാഷ കൊറിയൻ സംവിധാനം Tae-gyun Kim പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ 7.6/10 കൊറിയൻ സംവിധായകനായ കിം ടേ-ക്യുനിന്റെ സംവിധാനത്തിൽ 2008ൽ ഇറങ്ങിയ ഒരു ചിത്രമാണ് ക്രോസ്സിംഗ്. മറ്റുള്ള ദരിദ്രരായ ഉത്തര കൊറിയൻ കുടുംബങ്ങളെ പോലെ വളരെ പ്രയാസത്തിലാണ് യോങ്-സുവിന്റെ കുടുംബവും ജീവിച്ചു പോകുന്നത്. എങ്കിലും ഭാര്യയും മകനും അടങ്ങുന്ന തന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷവാനായിരുന്നു യോങ്-സു. പക്ഷേ പിന്നീട് യോങ്-സുവിന്റെ ഗർഭിണിയായ ഭാര്യക്ക് പോഷകാഹാരക്കുറവുമൂലം ഒരു രോഗം […]

The Night Eats the World / ദി നൈറ്റ് ഈറ്റ്സ്‌ ദി വേൾഡ് (2018)

December 9, 2020 by Vishnu

എം-സോണ്‍ റിലീസ് – 2294 ഹൊറർ ഫെസ്റ്റ് – 11 ഭാഷ നോർവീജിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Dominique Rocher പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.0/10 തന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ വേണ്ടി മുൻ കാമുകിയായ ഫാനിയുടെ വീട്ടിലെത്തിയതാണ് സാം. വീട്ടിൽ ഒരു പാർട്ടി നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സാം അവിടെ എത്തുന്നത്. നമുക്ക് കുറച്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞ് ഫാനി സാമിനെ അവിടെ ഒരു മുറിയിലേക്ക് പറഞ്ഞു വിടുന്നു. […]

Ip Man 4 / യിപ് മാൻ 4 (2019)

December 5, 2020 by Vishnu

എം-സോണ്‍ റിലീസ് – 2284 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 4 : ദി ഫിനാലെ.ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ്-മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ നാലാമത്തേതും അവസാനത്തേതുമായ ഭാഗമാണിത്.തന്റെ […]

Ip Man 3 / യിപ് മാൻ 3 (2015)

October 4, 2020 by Vishnu

എം-സോണ്‍ റിലീസ് – 2113 ഭാഷ കാന്റോണീസ് സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.1/10 വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ്-മാൻ 3. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും, പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായിരുന്ന യിപ്-മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം നാലു ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിലെ മൂന്നാം ഭാഗമാണിത്. ഹോങ്കോങ്ങിലേക്ക് കുടിയേറി […]

Ip Man / യിപ് മാൻ (2008)

August 21, 2020 by Vishnu

എം-സോണ്‍ റിലീസ് – 1986 ഭാഷ കാന്റോണീസ് (ചൈനീസ്‌) സംവിധാനം Wilson Yip പരിഭാഷ ശാമിൽ എ. ടി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 8.0/10 വിൽ‌സൺ യിപ്പിന്റെ സംവിധാനത്തിൽ 2008ൽ പുറത്തിറങ്ങിയ ചിത്രമാണ് യിപ് മാൻ. ലോകപ്രശസ്തമായ ചൈനീസ് ആയോധനകലയായ വിംഗ്-ചുനിന്റെ മാസ്റ്ററും പ്രശസ്ത നടനും കുങ്‌ഫുവിൽ പ്രഗൽഭനുമായ ബ്രൂസ്‌ലിയുടെ ഗുരുവുമായ യിപ് മാന്റെ ജീവിത കഥയാണ് ചിത്രത്തിന് ആധാരം.യിപ് മാന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത ചിത്രം 4 ഭാഗങ്ങളായാണ് ഇറങ്ങിയിട്ടുള്ളത്. അതിൽ ആദ്യ ഭാഗമാണിത്. […]

Little Boy / ലിറ്റില്‍ ബോയ് (2015)

August 5, 2020 by Asha

എം-സോണ്‍ റിലീസ് – 1916 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Monteverde പരിഭാഷ ശാമിൽ എ. ടി ജോണർ ഡ്രാമ, ഹിസ്റ്ററി, വാര്‍ 7.4/10 2015 ൽ പുറത്തിറങ്ങിയ ഒരു വാർ, ഡ്രാമ  സിനിമയാണ് ലിറ്റിൽ ബോയ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്താണ് കഥ നടക്കുന്നത്. നിർബന്ധിത സാഹചര്യത്തിൽ പട്ടാളത്തിൽ പോകേണ്ടി വന്ന തന്റെ അച്ഛനെ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന പെപ്പർ എന്ന് പേരുള്ള ഒരു 8 വയസ്സുകാരന്റെ കഥയാണിത്. മകന്റെയും അച്ഛന്റേയും സ്നേഹബന്ധം അവർണനീയമായ രൂപത്തിൽ […]

CJ7 / സിജെ7 (2008)

May 31, 2020 by Vishnu

എം-സോണ്‍ റിലീസ് – 1670 ഭാഷ മാൻഡറിൻ സംവിധാനം Stephen Chow പരിഭാഷ ശാമിൽ എ. ടി ജോണർ കോമഡി, ഡ്രാമ, ഫാമിലി 6.4/10 2008ൽ മാൻഡറിൻ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് സി ജെ 7. കൂലിപ്പണിക്കാരനായ ചോ തന്റെ മകനെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കാനായി കഷ്ടപ്പെട്ട് പണിയെടുക്കുന്നയാളാണ്. അദ്ദേഹത്തിൻറെ മകനായ ഡിക്കി തന്റെ സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും അവഗണനകളും കുത്തുവാക്കുകളുമൊക്കെ സഹിച്ചു കഴിയുന്ന ഒരു കഥാപാത്രമാണ്. അവരുടെ ദരിദ്രമായ ജീവിതത്തിലേക്ക് യാദൃശ്ചികമായി ഒരു അന്യഗ്രഹ ജീവി […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]