Wrath of Silence
റാത്ത് ഓഫ് സൈലെൻസ് (2017)
എംസോൺ റിലീസ് – 3568
2017-ൽ യുക്കുൻ ഷിന്നിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചൈനീസ് ക്രൈം ത്രില്ലെർ സിനിമയാണ് “റാത്ത് ഓഫ് സൈലെൻസ്“.
ഗുഫെങ് ഗ്രാമത്തിലെ ഒരു ഖനി തൊഴിലാളിയാണ് ചാങ് ബഓമിൻ. ചെറുപ്പത്തിൽ ഒരു അടിപിടിക്കിടെ നാവ് നഷ്ടപ്പെട്ട് സംസാരിക്കാൻ കഴിയാത്ത ആളാണ് ബഓമിൻ. ഗ്രാമത്തിൽ ഒരു അടിപിടിയുണ്ടായി നാട് വിട്ട ബഓമിൻ തന്റെ മകനെ ഒരു ദിവസം കാണാതായെന്നറിഞ്ഞ് തിരിച്ചു തന്റെ ഗ്രാമത്തിലേക്ക് എത്തുന്നു. പിന്നീട് തന്റെ മകനെ തിരഞ്ഞുള്ള അയാളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.
