Homebound
ഹോംബൗണ്ട് (2025)
എംസോൺ റിലീസ് – 3572
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Neeraj Ghaywan |
| പരിഭാഷ: | വിഷ് ആസാദ് |
| ജോണർ: | ഡ്രാമ |
‘മസാൻ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നീരജ് ഘൈവാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്, ‘ഹോംബൗണ്ട്‘.
ഒരു യഥാര്‍ത്ഥ സംഭവത്തെപ്പറ്റി, 2020-ൽ ന്യൂയോർക്ക് ടൈംസിൽ ബഷറത്ത് പീർ എഴുതിയ “Taking Amrit Home” എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉത്തരേന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജാതി-മത വേർതിരിവുകൾക്കപ്പുറം പോലീസ് ജോലി നേടി അന്തസ്സോടെ ജീവിക്കുകയാണ് അവരുടെ സ്വപ്നം. എന്നാൽ ദാരിദ്ര്യം കാരണം സൂറത്തിലേക്ക് കുടിയേറേണ്ടി വരുന്ന ഇവർ 2020-ലെ ലോക്ക്ഡൗണിൽ കുടുങ്ങുന്നു. തൊഴിൽ നഷ്ടപ്പെട്ട് നിസ്സഹായരായ അവർ, കിലോമീറ്ററുകൾ താണ്ടി ഗ്രാമത്തിലേക്ക് നടത്തുന്ന അതിജീവന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.അഭിനേതാക്കളായ ഇഷാൻ ഖട്ടറും വിശാൽ ജേത്വയുമാണ് ചിത്രത്തിന്റെ കരുത്ത്. ജാൻവി കപൂറും തന്റെ വേഷം ഭംഗിയാക്കി.
2026 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ചിത്രം നിര്‍മ്മിച്ചത് ധർമ്മ പ്രൊഡക്ഷൻസും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹോളിവുഡ് ഇതിഹാസം മാർട്ടിൻ സ്കോർസെസെയുമാണ്. ‘ഹോംബൗണ്ട്’ കേവലം ഒരു സിനിമയല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. അധികാരം കൈയാളുന്നവർ മറന്നുപോയ, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ച ഒരു വലിയ ജനവിഭാഗത്തിന്റെ കഥയാണിത്. മികച്ച അഭിനയവും സംവിധാനവും കൊണ്ട് സമ്പന്നമായ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
