Sentimental Value
സെന്റിമെന്റൽ വാല്യൂ (2025)

എംസോൺ റിലീസ് – 3582

Subtitle

418 Downloads

IMDb

7.9/10

ഭാര്യയുടെ മരണശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയാണ് മുൻകാല സിനിമാസംവിധായകൻ കൂടിയായ ഗുസ്താവ്. സിനിമാലോകത്തേക്കുള്ള മടങ്ങിവരവ് അത്യുജ്ജ്വലമാക്കാൻ തന്റെ കുടുംബം പശ്ചാത്തലമാക്കി ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു. മകളും നാടക നടിയുമായ നോറയ്ക്ക് ഒരു പ്രധാനവേഷം വച്ചുനീട്ടുമ്പോൾ പലകാരണങ്ങളാൽ അവൾ അത് തട്ടിമാറ്റുന്നു. ഒടുവിൽ ആ റോൾ റേച്ചൽ കെമ്പ് എന്ന ഹോളിവുഡ് താരറാണിയിലെത്തുന്നു. സ്വാഭാവികമായും നോറയിൽ അസൂയ മൊട്ടിടുന്നു. ശേഷമെന്ത്?

ഒരു കുടുംബത്തിന്റെ ഉള്ളറകളിലേക്ക് സിനിമയുടെ മാന്ത്രികത കടന്നുചെല്ലുമ്പോൾ അവിടുത്തെ അന്തരീക്ഷം എപ്രകാരമായിരിക്കും മാറുക? കാണാം, “സെന്റിമെന്റൽ വാല്യൂ“.

98-ാമത് അക്കാദമി അവാർഡിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ നോർവേയുടെ ഔദ്യോഗിക എൻട്രി കൂടിയായ ചിത്രത്തിന് 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ 19 മിനിറ്റ് നിലയ്ക്കാത്ത കൈയടികൾ നേടി ചരിത്രം സൃഷ്ടിച്ചിരുന്നു.