Road House
റോഡ് ഹൗസ് (2024)

എംസോൺ റിലീസ് – 3587

ജെയ്ക്ക് ജില്ലൻഹാൾ നായകനായ അമേരിക്കൻ ആക്ഷൻ ചിത്രമാണ് റോഡ് ഹൗസ്.

യുഎഫ്സി മിഡിൽവെയ്റ്റ് ഫൈറ്ററായിരുന്നു എൽവുഡ് ഡാൾട്ടൻ. ഇടിക്കൂട്ടിൽ എതിരാളിയോട് ദാക്ഷിണ്യം കാണിക്കാത്ത പ്രകടനവും അസാമാന്യ കരുത്തുമെല്ലാം അയാളെ കുപ്രസിദ്ധനാക്കി. ഗ്ലാസ് കീ എന്ന സ്ഥലത്തുനിന്ന് വന്ന ഒരു യുവതി അയാളെ ഒരു ദൗത്യമേൽപിക്കുന്നു. അതിൻ്റെ ഭാഗമായി ഗ്ലാസ് കീയിലെത്തുന്ന അയാൾ വൈകാതെ മനസ്സിലാക്കുന്നു – അങ്ങേയറ്റം അപകടം പിടിച്ച, വയലൻ്റായ സ്ഥലത്താണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്ന്.