The Great Flood
ദ ഗ്രേറ്റ് ഫ്ലഡ് (2025)

എംസോൺ റിലീസ് – 3590

2025-ൽ പുറത്തിറങ്ങിയ കൊറിയൻ സയൻസ് ഫിക്ഷൻ ഡിസാസ്റ്റർ സിനിമയാണ് ‘ദ ഗ്രേറ്റ് ഫ്ലഡ്‘ ഭൂമിയിലെ സകല ജീവജാലങ്ങളെയും തുടച്ചുനീക്കാൻ ശേഷിയുള്ള ഒരു വൻ പ്രളയം ലോകത്തെ വിഴുങ്ങുന്നു. നഗരങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോകുന്ന ആ മഹാവിപത്തിനിടയിൽ, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു അപ്പാർട്ട്മെന്റിനുള്ളിൽ കുടുങ്ങിപ്പോയ ആൻ-നാ എന്ന ശാസ്ത്രജ്ഞയുടെയും ജാ-ഇൻ എന്ന കൊച്ചുബാലന്റെയും അതിജീവനത്തിനായുള്ള പോരാട്ടമാണ് ഈ സിനിമ.

മനുഷ്യന്റെ നിശ്ചയദാർഢ്യത്തെയും മാതൃത്വത്തിന്റെ വികാരങ്ങളെയും ആധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ കോർത്തിണക്കിയ ഒരു വ്യത്യസ്തമായ ഡിസാസ്റ്റർ ത്രില്ലറാണ് ഈ ചിത്രം.