എം-സോണ്‍ റിലീസ് – 96

ഭാഷ | കൊറിയന്‍ |
സംവിധാനം | Hong-jin Na |
പരിഭാഷ | അഖില്‍ കൊളരാട് |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
പോലീസില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു കൂട്ടിക്കൊടുപ്പുകാരന് ആണ് ജൂംഗ്-ഹോ.അയാള്‍ പണം മുടക്കി വാങ്ങിച്ച രണ്ടു പെണ്‍കുട്ടികളെ കാണാതാകുന്നു.അവര്‍ ഒളിച്ചോടി പോയതായിരിക്കാം അല്ലെങ്കില്‍ അവരെ ആരെങ്കിലും തട്ടിയെടുത്ത് വിറ്റതായിരിക്കാം എന്ന് അയാള്‍ വിചാരിക്കുന്നു.
ഒരിക്കല്‍ പെണ്‍ക്കുട്ടിയെ ആവശ്യപ്പെട്ടു വിളിച്ച ഒരു യുവാവാണ് നേരത്തെ ഉണ്ടായ തിരോധാനങ്ങള്‍ക്ക് പിന്നില്‍ എന്ന് അയാള്‍ കരുതുന്നു.എന്നാല്‍ ആ യുവാവ് ആവശ്യപ്പെട്ടത് പോലെ ഒരു പെണ്‍ക്കുട്ടിയെ ഈ കാര്യം മനസ്സിലാക്കുന്നതിന് മുന്‍പ് അയക്കുകയും ചെയ്യുന്നു. ജൂംഗ് -ഹോ ആ സ്ത്രീയോട് അവിടെ എത്തിയതിനു ശേഷം തന്നെ വിളിക്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവിടെ നിന്നും വിളി വരുന്നില്ല. സംശയത്തില്‍ ഉള്ള യുവാവിനെ ജൂംഗ്-ഹോ ആകസ്മികമായി കണ്ടെത്തുന്നു. അയാള്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കളോട് സഹായം ചോദിക്കുന്നു ..എന്നാല്‍ പോലീസില്‍ ഉള്ള സുഹൃത്തുക്കള്‍ക്ക് അയാളെ സഹായിക്കാന്‍ കഴിയുന്നതിനു മുന്‍പ് അവിടത്തെ രാഷ്ട്രീയ സ്ഥിതി മോശമാകുന്നു. പോലീസിന്റെ മുന്നില്‍ കൊണ്ട് വന്ന യുവാവ് താന്‍ കുറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറയുന്നു. രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടി തെളിയാതെ കിടക്കുന്ന കേസുകള്‍ കുത്തിപ്പൊക്കി അയാളാണ് അതെല്ലാം ചെയ്തതെന്ന് വരുത്താന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ ആ യുവാവ് കൊലപതാകത്തിന്റെ എണ്ണം വീണ്ടും കൂട്ടുന്നു. കൂടുതല്‍ കൊലപാതകങ്ങള്‍ അയാള്‍ ഏറ്റു പറയുന്നു. എന്നാല്‍ തെളിവുകള്‍ ഒന്നും ഇല്ല അത് സ്ഥാപിക്കാന്‍.
അവിടത്തെ നിയമം അനുസരിച്ച് പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ തെളിവുകള്‍ കിട്ടി ഇല്ലെങ്കില്‍ ആ യുവാവിനെ വെറുതെ വിടേണ്ടി വരും. അയാള്‍ പറഞ്ഞത് വിശ്വസിക്കാതെ ജൂംഗ് -ഹോ തന്റേതായ രീതിയില്‍ അന്വേഷിക്കുന്നു. പോലീസ് അവരുടെ രീതിയിലും. ആ യുവാവ് പറഞ്ഞതാണോ സത്യം? അതോ മറ്റു വല്ലതും ഇതിലുണ്ടോ? പന്ത്രണ്ടു മണിക്കൂറില്‍ തെളിവുകള്‍ കിട്ടുമോ? സത്യങ്ങളുടെ കുരുക്കഴിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? ആ സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചു? അവരുടെ തിരോധാനത്തില്‍ യുവാവിന്റെ പങ്കെന്ത്? ഇത്രയും ചോദ്യങ്ങളുടെ ഉത്തരം ആണ് ചിത്രം.