The Fantastic Four: First Steps
ദ ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്സ് (2025)

എംസോൺ റിലീസ് – 3593

ദ ഫന്റാസ്റ്റിക് ഫോർ ഫസ്റ്റ് സ്റ്റെപ്സ്, മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും പുതിയ സിനിമയാണ്, അതോടൊപ്പം തന്നെ വരാൻ പോകുന്ന അവെഞ്ചേഴ്‌സ് സിനിമയിലേക്കുള്ള ചുവട് വയ്പ്പ് കൂടിയാണ്. റീഡ് റീച്ചാർഡ്‌സ്, സൂ സ്റ്റോം, ജോണി സ്റ്റോം, ബെൻ ഗ്രിം, എന്നിവർ അടങ്ങുന്ന ബഹിരാകാശ പര്യവേക്ഷകർക്ക് ചില കോസ്മിക് രശ്മികളാൽ അത്ഭുതശക്തികൾ കിട്ടുന്നു. അവർ അവരുടെ ലോകത്തിലെ സൂപ്പർ ഹീറോകൾ ആയി മാറുന്നു. അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വരുന്നതും, ആ കുഞ്ഞ് ആ ലോകത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ ഒരു വലിയ പ്രശ്നത്തിന് കാരണമാകുന്നു. ബാക്കി കണ്ടറിയുക.