• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Malignant / മലിഗ്നന്റ് (2021)

September 22, 2021 by Shyju S

എംസോൺ റിലീസ് – 2782 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ 1 അക്ഷയ് ആനന്ദ്, സുഹൈൽ സുബൈർമുഹമ്മദ്‌ ഷാനിഫ് പരിഭാഷ 2 ഷെഫിൻ ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സോ, ഇൻസിഡിയസ്, കോഞ്ചുറിങ് പോലെയുള്ള പ്രശസ്ത ഹൊറർ സിനമകളുടെ അമരക്കാരനായ ജെയിംസ് വാനിൽ നിന്നുമുള്ള മറ്റൊരു മികച്ച ഹൊറർ ത്രില്ലറാണ് മലിഗ്നന്റ്. ഗർഭിണിയായ മാഡിസണിന്റെ വീട്ടിൽ ഒരു രാത്രി ഒരാൾ അതിക്രമിച്ചു കയറി അവളുടെ ഭർത്താവിനെ കൊലപ്പെടുത്തുന്നു. ആക്രമണത്തിൽ തന്റെ കുഞ്ഞിനെ […]

The unholy / ദി അൺഹോളി (2021)

July 5, 2021 by Shyju S

എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]

Sinister / സിനിസ്റ്റർ (2012)

July 1, 2021 by Vishnu

എം-സോണ്‍ റിലീസ് – 2659 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ സുഹൈൽ സുബൈർ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.8/10 സ്കോട്ട് ഡറിക്സന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് സിനിസ്റ്റർ. യഥാർത്ഥ കുറ്റകൃത്യങ്ങളെപ്പറ്റി എഴുതുന്ന ഒരു എഴുത്തുകാരനാണ് എലിസൺ ഓസ്വാൾട്. തുടർച്ചയായി പുസ്തകങ്ങൾ പരാജയപ്പെട്ടത് മൂലം ഒരു കുടുംബത്തിലെ നാല് പേര് വീടിന് പിന്നിലുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച സംഭവത്തെപ്പറ്റി എഴുതാനായി ഓസ്വാൾട് ആ വീട്ടിലേക്ക് കുടുംബസമേധം മാറുന്നു. അവിടെ നിന്ന് കുറച്ച് […]

Memorist / മെമ്മറിസ്റ്റ് (2020)

February 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2415 ഭാഷ കൊറിയൻ സംവിധാനം So Jae-Hyun, Hwi Kim പരിഭാഷ തൗഫീക്ക് എഫഹദ് അബ്ദുൽ മജീദ്സുഹൈൽ സുബൈർഅർജുൻ ശിവദാസ്ഹബീബ് ഏന്തയാർശ്രുതി രഞ്ജിത്ത് വിഷ്ണു ഷാജിദേവനന്ദൻ നന്ദനംഫ്രാൻസിസ് സി വർഗീസ് റോഷൻ ഖാലിദ് ജോണർ ഹിസ്റ്ററി, മിസ്റ്ററി, ത്രില്ലർ 7.6/10 2020 ൽ പുറത്തിറങ്ങിയ കൊറിയൻ മിസ്റ്ററി, ത്രില്ലെർ സീരീസ് ആണ് മെമ്മറിസ്റ്റ്. ആളുകളെ സ്പർശിക്കുന്നതിലൂടെ അവരുടെ ഓർമ്മകൾ വായിച്ചെടുക്കാനുള്ള അമാനുഷിക ശക്തിയുള്ള ആളാണ് നായകനായ ഡോങ് ബേക്. ഒരു പ്രത്യേക സാഹചര്യത്തിൽ […]

Puss in Boots / പുസ് ഇൻ ബൂട്ട്സ് (2011)

January 3, 2021 by Vishnu

എം-സോണ്‍ റിലീസ് – 2353 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍ 6.6/10 നാടോടിക്കഥകളിലെ ബൂട്ട് ധരിച്ച പൂച്ചയെ കേന്ദ്ര കഥാപാത്രമാക്കി ഡ്രീം വർക്സ് നിർമിച്ച അനിമേഷൻ മൂവി ആണ് പുസ് ഇൻ ബൂട്ട്സ്. മാന്ത്രിക പയറുമണികൾ ഉപയോഗിച്ച് രക്ഷസന്റെ കൊട്ടാരത്തിലെ പൊന്മുട്ടയിടുന്ന താറാവിനെ കൈക്കലാക്കാൻ തന്റെ സുഹൃത്തുക്കളായ ഹംറ്റിയുടെയും കിറ്റിയുടെയും ഒപ്പം പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Cloudy with a Chance of Meatballs / ക്ലൗഡി വിത്ത് എ ചാൻസ് ഓഫ് മീറ്റ്ബോൾസ് (2009)

October 2, 2020 by Vishnu

എം-സോണ്‍ റിലീസ് – 2109 ഭാഷ ഇംഗ്ലീഷ് സംവിധാനം Phil Lord, Christopher Miller പരിഭാഷ സുഹൈൽ സുബൈർ ജോണർ ആനിമേഷന്‍, അഡ്വെഞ്ചർ, കോമഡി 6.9/10 ഫ്ലിന്റ് ലോക്ക് വുഡ് എന്ന യുവ ശാസ്ത്രജ്ഞൻ നാട്ടുകാരുടെ കളിയാക്കലുകൾ എല്ലാം അവസാനിപ്പിക്കുന്നതിന് വെള്ളത്തിൽ നിന്ന് ഭക്ഷണം ഉണ്ടാക്കാൻ കഴിയുന്ന യന്ത്രം കണ്ടുപിടിക്കുന്നു.  എന്നാൽ ആ യന്ത്രം ഒരു പ്രത്യേക സാഹചര്യത്തിൽ ആകാശത്തിലേക്ക് പോയി മേഘങ്ങളിൽ നിന്നുള്ള വെള്ളമുപയോഗിച്ച് ഭക്ഷണം മഴയായി പെയ്യിക്കാൻ തുടങ്ങുന്നു. എന്നാൽ അധികമായാൽ അമൃതും വിഷമാണല്ലോ. ബാക്കി […]

Jumper / ജംബർ (2008)

September 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 2102 ഭാഷ ഇംഗ്ലീഷ് സംവിധാനം Doug Liman പരിഭാഷ സുഹൈൽ സുബൈർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.1/10 ഡേവിഡ് റൈസ് എന്ന ചെറുപ്പക്കാരൻ തനിക്ക് ലോകത്തെവിടേക്കും ഞൊടിയിടയിൽ ചാടിയെത്താനുള്ള കഴിവുണ്ടെന്ന് തിരിച്ചറിയുന്നു. ആദ്യം ബാങ്കുകൾ കൊള്ളയടിക്കാനായി തന്റെ കഴിവുകൾ ഉപയോഗിക്കുന്ന ഡേവിഡ് തന്നെപ്പോലെ വേറെ ആളുകളുണ്ടന്നും അവരെ വേട്ടയാടാൻ മറ്റൊരു വിഭാഗമുണ്ടെന്നും കണ്ടെത്തുന്നു. സൂപ്പർഹീറോ ഗണത്തിൽ പെടുത്താവുന്ന ഒരു സൈഫൈ ത്രില്ലെർ ചിത്രമാണ് ജമ്പർ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

The Haunting of Hill House: Season 1 / ദി ഹോണ്ടിങ്‌ ഓഫ് ഹിൽ ഹൗസ്: സീസൺ 1 (2018)

September 24, 2020 by Vishnu

എം-സോണ്‍ റിലീസ് – 2091 ഭാഷ ഇംഗ്ലീഷ് നിർമാണം FlanaganFilm പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 8.7/10 ഷേർലി ജാക്‌സന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി 2018ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഹൊറർ സീരീസാണ് ദി ഹോണ്ടിങ്‌ ഓഫ് ഹിൽ ഹൗസ്. ജമ്പ് സ്‌കെയർ സീനുകളുടെ അതിപ്രസരമോ, വയലൻസിന്റെയും ഭീകര രൂപങ്ങളുടെയും അമിത ഉപയോഗമോ ഇല്ലാതെ തന്നെ, കാണുന്നവരിൽ ഭയം ഉണ്ടാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശക്തമായ തിരക്കഥയോടൊപ്പം, മികച്ച അഭിനയവും, സിനിമാട്ടോഗ്രഫിയും, പശ്ചാത്തല സംഗീതവും, […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]