The unholy
ദി അൺഹോളി (2021)

എംസോൺ റിലീസ് – 2663

Download

6701 Downloads

IMDb

5.1/10

ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന അവൾ രോഗങ്ങൾ സുഖപ്പെടുത്തുന്നു. എന്നാൽ കൂടുതൽ നിഗൂഢമായ രഹസ്യങ്ങൾ മറനീക്കി പുറത്ത് വരാൻ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

വ്യത്യസ്തമായ പ്രമേയത്തിൽ ഒരു ഹൊറർ ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ചേരുവകളും ചേർത്ത് നിർമിച്ചിരിക്കുന്ന ചിത്രം ഒട്ടും നിരാശപ്പെടുത്തില്ല.