Uzumaki
ഉസുമാക്കി (2024)
എംസോൺ റിലീസ് – 3615
| ഭാഷ: | ജാപ്പനീസ് |
| സംവിധാനം: | Hiroshi Nagahama, Yûji Moriyama |
| പരിഭാഷ: | വിശാൽ രവീന്ദ്രൻ, വിഷ്ണു എം കൃഷ്ണൻ |
| ജോണർ: | അനിമേഷൻ, ഡ്രാമ, ഹൊറർ |
ജുഞ്ചി ഈതോയുടെ മാങ്കയെ അടിസ്ഥാനമാക്കി 2024-ൽ പുറത്തിറങ്ങിയ ബോഡിഹൊറർ വിഭാഗത്തിൽപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് അനിമേ സീരീസാണ് ഉസുമാക്കി. കുറോസു-ചോ എന്ന നഗരത്തിലാണ് കഥ നടക്കുന്നത്. വിചിത്രമായ രീതിയിൽ നഗരം മുഴുവൻ ചുഴികളാൽ നിറയുകയും അത് അവിടെയുള്ള മനുഷ്യരെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുമോയെന്നുമൊക്കെയാണ് ഈ മിനി-സീരീസിൽ പറയുന്നത്.
കാണുന്നവരെ അസ്വസ്ഥമാക്കുന്ന രംഗങ്ങളുള്ളതിനാൽ പ്രായപൂർത്തിയായവർമാത്രം കാണാൻ ശ്രദ്ധിക്കുക.
