Dhurandhar: The Revenge
ധുരന്ധർ : ദ റിവഞ്ച് (2026)
എംസോൺ റിലീസ് – 3661
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Aditya Dhar |
| പരിഭാഷ: | വിഷ് ആസാദ് |
| ജോണർ: | ആക്ഷൻ, ക്രൈം, ത്രില്ലർ |
ജസ്കീരത് സിംഗ് രംഗി എങ്ങനെ ഹംസ അലി മസാരിയായി എന്നു പറഞ്ഞുതുടങ്ങുന്ന ചിത്രം, റഹ്‌മാൻ ഡകൈത്തിന്റെ മരണശേഷം കലുഷിതമായ ലയാരിയിലെ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നു. പാകിസ്ഥാനിലെ ഭീകരവാദത്തിന്റെ ഉന്നതതലങ്ങളിലേക്ക് നുഴഞ്ഞുകയറുന്ന ഹംസ, ബുദ്ധി ഉപയോഗിച്ച് ഇന്ത്യക്കെതിരായ പല പദ്ധതികളും തകർത്ത് തന്റെ ദൗത്യം നിറവേറ്റുന്നതിനിടയിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഒന്നാം ഭാഗം ഒരു സ്പൈ ദൗത്യത്തിന്റെ പശ്ചാത്തലവും ടീം വർക്കും കാണിച്ചപ്പോൾ, രണ്ടാം ഭാഗം പൂർണ്ണമായും പ്രതികാരത്തിലേക്കും ചോരക്കളിയിലേക്കും കേന്ദ്രീകരിക്കുന്ന വയലൻസ് നിറഞ്ഞ, ഒരു ഹൈ-വോൾട്ടേജ് സ്പൈ-ആക്ഷൻ ത്രില്ലറാണ്.
NB: കടുത്ത അക്രമരംഗങ്ങളും അശ്ലീല ഭാഷാപ്രയോഗങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഈ ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക.
