Assi
അസ്സി (2026)
എംസോൺ റിലീസ് – 3662
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Anubhav Sinha |
| പരിഭാഷ: | സജയ് കുപ്ലേരി |
| ജോണർ: | ഡ്രാമ, ത്രില്ലർ |
അനുഭവ് സിൻഹയുടെ സംവിധാനത്തിൽ, 2026 ഫെബ്രുവരിയിൽ തിയേറ്ററിൽ റിലീസായ ഒരു കോർട്ട് റൂം ഡ്രാമയാണ് അസ്സി.
താപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ മലയാളികളായ കനി കുസൃതിയും, രേവതിയും മുഖ്യ വേഷങ്ങളിൽ എത്തുന്നു. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും അതിന് പിന്നാലെയുള്ള നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളും സിനിമ ശക്തമായി അവതരിപ്പിക്കുന്നു. രാജ്യത്ത്, ഓരോ 20 മിനിറ്റിലും ഒരു ബലാത്സംഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു എന്ന സത്യം, സിനിമയുടെ ഓരോ 20 മിനിറ്റിലും സംവിധായകൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.
