• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Section 375 / സെക്ഷൻ 375 (2019)

July 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 1872

പോസ്റ്റർ: ഷാരൂഖ് നിലമ്പൂര്‍
ഭാഷഹിന്ദി
സംവിധാനംAjay Bahl
പരിഭാഷജംഷീദ് ആലങ്ങാടൻ
ജോണർഡ്രാമ, മിസ്റ്ററി

8.1/10

Download

പല ഉന്നതന്മാരുടെയും ഉറക്കം കെടുത്തിയ “മി റ്റൂ മൂവ്മെന്റ്’ നെ അടിസ്ഥനമാക്കി 2019 ൽ ബോളിവുഡിൽ ഇറങ്ങിയ കോർട്ട്റൂം ഡ്രാമയാണ് section 375.Kumar Mangat Pathak, Abhishek Pathak എന്നിവരോടൊപ്പം SCIPL കമ്പനിയും ചേർന്നാണ് ഈ പടം നിർമിച്ചിട്ടുള്ളത്.Manish Gupta യുടെ തിരക്കഥക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത് Ajay Bahl ആണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 വകുപ്പിനെ സാധാരണക്കാരിൽ എത്തിക്കുന്നതിൽ അണിയറക്കാർ പൂർണ്ണമായും വിജയിച്ചിട്ടുണ്ട്. Akshay Khanna, Richa Chadha, Meera Chopra, Rahul Bhat തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളത്.

ബോളിവുഡിലെ പ്രശസ്തനായ സംവിധായകൻ  ​രോഹൻ ഖുറാനക്കെതിരെ അയാളുടെ   സിനിമയിലെ  assistant costume designer റേപ്പ്  കുറ്റം ആരോപിച്ചു കേസ് ഫയൽ ചെയ്യുന്നു .തെളിവുകൾ എല്ലാം അയാൾക്ക്‌ എതിരായിരുന്നു , ഒരു പാവപ്പെട്ട പെൺകുട്ടിയെ നശിപ്പിച്ച അയാളെ വെറുതെ വിടരുത് എന്ന് മീഡിയയും , ഓൺലൈൻ കൂട്ടായ്മകളും സ്ത്രീ സംഘടനകളും എല്ലാം ആവശ്യപ്പെടുന്നു …
പെൺകുട്ടിക്ക് വേണ്ടി വനിതാ അഡ്വക്കേറ്റ് ഹിരൽ ഗാന്ധി കോടതിയിൽ ഹാജരാവുന്നു.എന്നാൽ എല്ലാരേയും ഞെട്ടിച്ചുകൊണ്ട് ഈ കുറ്റവാളിക്ക് വേണ്ടി തരുൺ സലൂജ എന്ന പ്രമുഖനായ അഡ്വക്കേറ്റ് എത്തുന്നു , ഈ  അഡ്വക്കേറ്റിന്റെ ട്രെയിനി ആയി വർക്ക് ചെയ്തിട്ടുള്ള  വനിതാ അഡ്വക്കേറ്റ് ഹിരൽ ഗാന്ധി ക്കു തന്റെ ഗുരുവിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കുമോ ?
സത്യം ജയിക്കുമോ? നീതി നടപ്പിലാവുമോ? അതോ ഇന്ത്യയിലെ നിയമത്തിലെ പഴുതുകളിലൂടെ കുറ്റവാളി രക്ഷപ്പെടുമോ? ആ പെൺകുട്ടി പറയുന്നത് മുഴുവൻ സത്യമായിരുന്നുവോ?  സ്ത്രീകളെ വെച്ച് നോക്കുമ്പോൾ ആണുങ്ങൾക്ക് നിയമപരിരക്ഷ കുറവുള്ള നമ്മുടെ ഈ രാജ്യത്തു  ഇനി വേറെ എന്തെങ്കിലും ആയിരുന്നുവോ  സത്യം? ഇതിനെല്ലാമുള്ള ഉത്തരമാണ് ഈ ചിത്രം.  

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, Hindi, Mystery Tagged: Jamsheed Alangaden

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]