The Treatment
ദ ട്രീറ്റ്മെന്റ് (2014)

എംസോൺ റിലീസ് – 963

ഭാഷ: ഡച്ച്
സംവിധാനം: Hans Herbots
പരിഭാഷ: സിനിഫൈൽ
ജോണർ: മിസ്റ്ററി, ത്രില്ലർ
Download

4278 Downloads

IMDb

7.1/10

Movie

N/A

ബെൽജിയം പൊലീസിലെ മിടുക്കനും സ്ഥിരോത്സാഹിയുമായ ഓഫീസറാണ് നിക് കാഫ്മേയർ. നിക്കിന് 9 വയസ്സുള്ളപ്പോൾ, ഇളയ സഹോദരൻ ബ്യോണിനെ ആരോ തട്ടിക്കൊണ്ടു പോകുന്നു. ആ പ്രദേശത്ത് തന്നെയുള്ള കുപ്രസിദ്ധനായ ഒരു ശിശുപീഡകൻ പ്ലെറ്റിൻക്സിനെയാണ് നിക്കിന് സംശയം. അക്കാലത്ത് തന്നെ പോലീസിന്റെ പിടിയിലായെങ്കിലും അയാൾ വിട്ടയക്കപ്പെട്ടിരുന്നു. നിക് വളർന്ന് ചീഫ് പോലീസ് ഓഫീസർ ആയി. ഇന്നും ബ്യോണിനെപ്പറ്റി ഒരു വിവരവും ഇല്ല. അത് അയാളുടെ തീരാവേദനയാണ്. പ്ലെറ്റിൻക്സ് ആണെങ്കിൽ, നിക്കിന്റെ ആ വൈകാരികതയിൽ കുത്തിനോവിച്ച് പ്രകോപിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നു.
ഇതിനിടയിലാണ് ഒരു ഒൻപതു വയസ്സുകാരന്റെ തിരോധാനം നിക്കിന് അന്വേഷിക്കേണ്ടി വരുന്നത്. മാതാപിതാക്കളെ മൂന്ന് ദിവസം വീട്ടിൽ തന്നെ പൂട്ടിയിട്ട് വിചിത്രമായി പെരുമാറിയിരുന്ന അജ്ഞാതനായ അക്രമിയെ തിരഞ്ഞിറങ്ങിയ നിക്കിനും കമീഷണർ ഡാനി പെറ്റിറ്റിനും മുന്നിൽ രഹസ്യങ്ങളുടെ ചുരുളുകൾ നിവരുകയായിരുന്നു. പീഡോഫീലിയ പ്രമേയമാക്കി ബ്രിട്ടീഷ് എഴുത്തുകാരിയായ Mo Hayder എഴുതിയ ‘The Treatment’ എന്ന നോവലിനെ ആസ്പദമാക്കി Hans Herbots സംവിധാനം ചെയ്ത അതേ പേരിലുള്ള, കുറച്ച് disturbing ആയ; ഡച്ച് മിസ്റ്ററി-ത്രില്ലർ സിനിമ.