എം-സോണ്‍ റിലീസ് – 552
ഭാഷ | ബംഗാളി |
സംവിധാനം | കൗശിക് ഗാംഗുലി |
പരിഭാഷ | മോഹനൻ കെ എം |
ജോണർ | ഡ്രാമ |
ശബ്ദം എന്നത് സിനിമയുടെ സുപ്രധാന ഭാഗം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കുകയാണ് കൗശിക് ഗാന്ഗുലി സംവിധാനം ചെയ്ത Shabdo (Sound) 2013 എന്ന ബംഗാളി ചലച്ചിത്രം.
സിനിമകളിൽ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ കൂട്ടി ചേർക്കുന്ന കൃത്രിമമായി നിർമ്മിക്കപ്പെട്ട പശ്ചാത്തല ശബ്ദങ്ങൾ ആണ് രംഗങ്ങളെ കൂടുതൽ വിശ്വസനീയവും സ്വാഭാവികതയും നൽകി പ്രേക്ഷകന്റെ ഓർമ്മയിൽ തങ്ങി നിർത്താൻ പ്രേരിപ്പിക്കുന്നത്. ബംഗാളി സിനിമകൽക്കുവേണ്ടി കൃത്രിമ പശ്ചാത്തല ശബ്ദം നൽകുന്ന ”താരഖ് ദത്ത (ഋത്വിക് ചക്രബർത്തി)” എന്ന ശബ്ദ കലാകാരന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.തന്റെ ജോലിയിലുള്ള ആനന്ദം കൊണ്ട് അതിനെ കൂടുതൽ കാര്യക്ഷമമാക്കുവാനും കുറ്റമറ്റതാക്കുവാനും വേണ്ടി കൂടുതൽ കേൽക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സമൂഹം കേൾക്കാൻ നിർബന്ധിക്കപ്പെടുന്ന വാച്യമായ ശബ്ദങ്ങൾ കേൾക്കാൻ താരക് തയ്യാറല്ലാതാകുന്നു.തങ്ങൾക്ക് പരിചിതമല്ലാത്ത അനുഭവങ്ങളെ സ്നേഹിക്കുകയും കണ്ടെത്തുകയും ചെയ്യുക എന്നത് സമൂഹത്തിന് ഒരാളിൽ രോഗാവസ്ഥ അടിചെല്പ്പിക്കാവുന്ന കുറ്റകൃത്യം തന്നെയാണ് എന്ന പൊതുബോധം ചോദ്യം ചെയ്യപ്പെടുകയാണ് Shabdo.താരക് നെ മനസ്സിലാക്കാൻ കുടുംബവും സമൂഹവും പരാജയപ്പെടുന്നിടത്ത് താരക് ന്റെ ജീവിതം സങ്കീർണ്ണമാക്കുന്നു. രോഗിയായി മുദ്രകുത്തപ്പെട്ട താരക്ന്റെ ജീവിതത്തിൽ നിന്നും ശബ്ദങ്ങളെ ഒളിപ്പിക്കാൻ കുടുംബം നടത്തുന്ന ശ്രമം താരക് നെ ശബ്ദങ്ങൾക്ക് വിലക്കുള്ള ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ പ്രേരിപ്പിക്കുന്നു.
ഋത്വിക് ചക്രബർത്തി, ചൂർണി ഗാന്ഗുലി ,റൈമ സെൻ, വിക്ടര്‍ ബാനർജി എന്നിവരോടൊപ്പം പ്രശസ്ത ബംഗാളി സംവിധായകൻ ശ്രീജിത്ത് മുഖർജിയും പ്രധാന വേഷങ്ങളിൽ എത്തുന്ന, മികച്ച ബംഗാളി ചിത്രത്തിനും, ശബ്ദ രൂപകല്പനക്കുമുള്ള 60മത് ദേശീയ അവാർഡ് കരസ്ഥമാക്കിയ ചിത്രത്തിന് ശിർഷാ റായ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രത്യക്ഷയാഥാർഥ്യങ്ങളിൽ നിന്നും യാഥാർഥ്യത്തിന്റെ അദൃശ്യതലങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ട് പോകുന്നതില്‍ ശിർഷാ റായ് യുടെ ചായാഗ്രഹണത്തിനും സാധിച്ചിരിക്കുന്നു
കടപ്പാട് :Renish Pn