എം-സോണ്‍ റിലീസ് – 860
ഭാഷ | കൊറിയൻ |
സംവിധാനം | Hae-sung Song (as Hye-seong Song) |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഡ്രാമ, റൊമാൻസ് |
ഫെയ്ലാൻ. പൂർത്തീകരിക്കപ്പെടാത്ത പ്രണയത്തിന്റെ പേരാണത്. അവൾ അവസാനം നിമിഷം വരെ കാത്തിരുന്നു. പക്ഷേ, നിറമില്ലാത്ത അവളുടെ ജീവിതത്തിൽ പ്രത്യേകിച്ച് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഫെയ്ലാന്റെയും കാങ്ജേയുടേയും ജീവിതം സമാന്തര രേഖകൾ പോലെ ആയിരുന്നു. അമ്മയുടെ മരണശേഷം അനാഥയായ ഫെയ്ലാൻ അമ്മായിയെ അന്വേഷിച്ച് ചൈനയിൽ നിന്ന് കൊറിയയിലേക്കെത്തുന്നു. പക്ഷേ, ബന്ധുക്കൾ വർഷങ്ങൾക്കു മുമ്പേ കാനഡയിലേക്ക് കുടിയേറിയിരുന്നു. കൊറിയയിൽ അവൾക്ക് നിൽക്കണമെങ്കിൽ ബന്ധങ്ങൾ വേണം. ഇതേസമയം, വിദൂരമായ ദേശത്തു നിന്നും നഗരത്തിലേക്ക് തൊഴിൽ അന്വേഷിച്ച് വന്നതാണ് കാങ്ജേ. ഒരു ബോട്ട് വാങ്ങി തിരികെ നാട്ടിലേക്കു പോവുക എന്നതാണ് അയാളുടെ സ്വപ്നം. ഇവർക്കിടയിൽ ഉണ്ടാകുന്ന അസാധാരണമായ ഒരു ബന്ധത്തിന്റെ കഥയാണിത്. പരസ്പരം കാണാതെ എങ്ങനെ ശക്തമായി പ്രണയിക്കാം എന്ന് ഈ സിനിമ കാണിക്കുന്നു. ഫെയ്‌ലാന്റെ പ്രണയം നിസ്സഹായതയിൽ നിന്നും ഉരുവായതായിരുന്നു. സമാന്തര രേഖകൾ അനന്തതയിൽ ഒന്നിക്കുമെന്നാണല്ലോ ചൊല്ല്. ഫെയ്ലാന്റെ പ്രണയവും അങ്ങനെ തന്നെ