Zodiac
സോഡിയാക്ക് (2007)

എംസോൺ റിലീസ് – 564

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Fincher
പരിഭാഷ: ഔവർ കരോളിൻ
ജോണർ: ഡ്രാമ, മിസ്റ്ററി
Download

19232 Downloads

IMDb

7.7/10

വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന കുറ്റകൃത്യം നിയമത്തിനു മുന്നിൽ തെളിയിക്കാൻ എളുപ്പമല്ല എന്ന സിദ്ധാന്തം യഥാർത്ഥ സംഭവത്തിന്റെ വെളിച്ചത്തിൽ സിനിമയിലൂടെ തെളിയിക്കുകയാണു ലോക ത്രില്ലർ സിനിമകളിലെ അതികായനായ ഡേവിഡ്‌ ഫിഞ്ചർ.
1960 – 1970 കാലഘട്ടത്തിൽ അമേരിക്കയിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ നുണ പരിശോധന എന്ന മാർഗ്ഗം പോലീസിനു മുന്നിൽ ഇല്ലാത്ത അവസ്ഥയിൽ ഒരു കാർട്ടൂണിസ്റ്റ്‌,ഒരു ക്രൈം റിപ്പോർട്ടർ,സാന്ഫ്രാന്സിസ്ക്കോ പോലീസ് ഹോമിസൈട് വിഭാഗത്തിലെ ഓഫീസേഴ്സ്‌ എന്നിവർ ഫ്ലാഷ്‌ ലൈറ്റിന്റെ വെളിച്ചത്തിൽ ആളെ തിരിച്ചറിയാത്ത വിധത്തിൽ തോക്കുകൊണ്ടും കത്തികൊണ്ടും കൊലപാതകം നടത്തുന്ന രണ്ടു കൈ കൊണ്ടും എഴുതാൻ കഴിവുള്ള ഒരു സീരിയൽ കില്ലറെ അന്വേഷിക്കുന്നതാണു സിനിമയുടെ ഉള്ളടക്കം.