• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Apocalypse: The Second World War / അപ്പോക്കലിപ്‌സ്: ദി സെക്കൻഡ് വേൾഡ് വാർ (2009)

October 26, 2020 by Vishnu

എം-സോണ്‍ റിലീസ് – 2183 ഭാഷ ഫ്രഞ്ച് നിർമാണം CC&C ECPAD പരിഭാഷ അവര്‍ കരോളിന്‍ ജോണർ ഡോക്യുമെന്ററി, ഹിസ്റ്ററി, വാർ 9.0/10 Daniel Costelle, Isabelle Clarke എന്നിവരുടെ നേതൃതത്തിൽ, രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച് 2009ൽ പുറത്തിറങ്ങിയ 6 എപ്പിസോഡുകൾ ഉള്ള ഡോക്യുമെന്ററിയാണ് Apocalypse: The Second World War. ഒറിജിനൽ ദൃശ്യങ്ങളുടെ മാത്രം സഹായത്തോടെ രണ്ടാം ലോകമഹായുദ്ധത്തിനെ, ഒരു ചരിത്രവിദ്യാർഥിയുടെ കൗതുകത്തോടെ ഈ ഡോക്യുമെന്ററി പരിശോധിക്കുന്നു. അതിവൈകാരികതക്കോ, വ്യാഖ്യാനങ്ങൾക്കോ നിൽക്കാതെ, നടന്ന സംഭവങ്ങളെ പറഞ്ഞു […]

Suspiria / സസ്‌പീരിയ (1977)

January 10, 2019 by Shyju S

എം-സോണ്‍ റിലീസ് – 950 ഭാഷ ഇറ്റാലിയൻ സംവിധാനം Dario Argento പരിഭാഷ അവർ കരോളിൻ ജോണർ ഹൊറർ 7.4/10 Dario Argentoന്‍റെ സംവിധാനത്തിൽ പുറത്തു വന്ന ഇറ്റാലിയൻ ഹൊറര്‍ ചിത്രമാണ് Suspiria. മിക്ക ഹൊറര്‍ സിനിമകളുടെയും പ്രവചനാത്മകമായ കഥാ പരിസരമാണ് ഈ ചിത്രത്തിനുമുള്ളത്. പിശാശുക്കളാൽ ഭരിക്കപ്പെടുന്ന ഒരു കെട്ടിടം, അവിടേക്കെത്തുകയും, അതിന്‍റെ നിഗൂഡതകളിലേക്ക് പ്രേക്ഷകനെ നയിക്കുകയും ചെയ്യുന്ന പ്രധാന കഥാപാത്രം. Freiburgലെ ഡാന്‍സ് സ്കൂള്‍ പിശാശുക്കളുടെ കെട്ടിടവും, ഡാൻസ് പഠിക്കാൻ അമേരിക്കയിൽ നിന്നെത്തുന്ന Suzy Bannion […]

The Grand Illusion / ദ ഗ്രാന്‍റ് ഇല്യൂഷൻ (1937)

June 27, 2018 by Mujeeb Rahman K

എം-സോണ്‍ റിലീസ് – 769 ഭാഷ ഫ്രെഞ്ച് സംവിധാനം Jean Renoir പരിഭാഷ അവര്‍ കരോളിന്‍ ജോണർ ‍ഡ്രാമ, വാർ 8.1/10 വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ… അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ… യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു […]

Joint Security Area / ജോയിന്റ് സെക്യൂരിറ്റി ഏരിയ (2000)

February 19, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 653 ഭാഷ കൊറിയൻ സംവിധാനം Chan-wook Park പരിഭാഷ ഔവർ കരോളിൻ ജോണർ ആക്ഷൻ,ഡ്രാമ,ത്രില്ലെർ. 7.8/10 കൊലപാതകവും, അതിന്‍റെ രാഷ്ട്രീയ ചുറ്റുപാടും, അന്വേഷണങ്ങളുമൊക്കെയായി, ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയുടെ ചേരുവകളിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. JSAയിലെ നോര്‍ത്ത് കൊറിയന്‍ പോസ്റ്റില്‍ രണ്ട് കൊലപാതകങ്ങള്‍ നടക്കുന്നു. നോര്‍ത്ത് കൊറിയന്‍ സൈനികര്‍ തട്ടിക്കൊണ്ടുപോയ, ഒരു സൗത്ത് കൊറിയന്‍ സൈനികന്‍റെ രക്ഷപെടല്‍ ശ്രമത്തിനിടയിലാണ്, ഈ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്‌. മറ്റൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയ ഇരു രാജ്യങ്ങള്‍ക്കുമിടയിലേക്ക്, സംഭവങ്ങള്‍ അന്വേഷിക്കാന്‍ ഒരു […]

Zodiac / സോഡിയാക്ക് (2007)

December 6, 2017 by Asha

എം-സോണ്‍ റിലീസ് – 564 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ്‌ ഫിഞ്ചര്‍ പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന കുറ്റകൃത്യം നിയമത്തിനു മുന്നിൽ തെളിയിക്കാൻ എളുപ്പമല്ല എന്ന സിദ്ധാന്തം യഥാർത്ഥ സംഭവത്തിന്റെ വെളിച്ചത്തിൽ സിനിമയിലൂടെ തെളിയിക്കുകയാണു ലോക ത്രില്ലർ സിനിമകളിലെ അതികായനായ ഡേവിഡ്‌ ഫിഞ്ചർ.1960 – 1970 കാലഘട്ടത്തിൽ അമേരിക്കയിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ നുണ പരിശോധന എന്ന മാർഗ്ഗം പോലീസിനു മുന്നിൽ ഇല്ലാത്ത അവസ്ഥയിൽ […]

Cries and Whispers / ക്രൈസ് ആന്റ് വിസ്പേഴ്സ് (1972)

June 18, 2017 by Rahul

എം-സോണ്‍ റിലീസ് – 445 ഭാഷ സ്വീഡിഷ് സംവിധാനം Ingmar Bergman പരിഭാഷ ഔവർ കരോളിൻ ജോണർ ഡ്രാമ 8.1/10 പ്രശസ്ത സ്വീഡിഷ് ചലച്ചിത്രകാരന് ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1972 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് ക്രൈസ് ആന്റ് വിസ്‌പേർസ് . മൂന്ന് സഹോദരിമാർ തമ്മിലുള്ള തകർന്ന ബന്ധത്തിന്റെ കഥ പറയുന്നു ഈ സിനിമ.വളരെ പഴക്കം ചെന്ന ഒരു വലിയ പ്രഭുഗ്യഹത്തിലാണ് കഥ നടക്കുന്നത്. പലപ്പോഴും അപരിചിതവും തിരിച്ചറിയപ്പെടാത്തതുമായ മന്ത്രിക്കലുകളും മരിക്കുന്ന ഒരു സ്ത്രീയുടെ വേദന […]

Saving Private Ryan / സേവിംഗ് പ്രൈവറ്റ് റയാന്‍ (1998)

December 20, 2016 by Vishnu

എം-സോണ്‍ റിലീസ് – 369 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ അവർ കരോളിൻ ജോണർ ഡ്രാമ, വാർ 8.6/10 രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റോബര്‍ട്ട് റോടര്‍ട്ടിന്‍റെ തിരക്കഥയില്‍ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്തു 1998ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് സേവിംഗ് പ്രൈവറ്റ് റയാന്‍. ഒരു മികച്ച യുദ്ധ ചിത്രം എന്നതിലുപരിയായി ലോക സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകന്‍റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണിത് മികച്ച അഭിനയ മുഹൂര്‍ത്തങ്ങളും ഹൃദയ സ്പര്‍ശിയായ രംഗങ്ങളും കൊണ്ട് സമ്പന്നമാണീ […]

Rififi / റിഫിഫി (1955)

June 30, 2016 by Shyju S

എം-സോണ്‍ റിലീസ് – 292 ക്ലാസ്സിക് ജൂൺ 2016 – 10 ഭാഷ ഫ്രഞ്ച് സംവിധാനം Jules Dassin പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 5 വർഷത്തെ തടവുശിക്ഷക്കു ശേഷം പുറത്തിറങ്ങിയ ടോണി സുഹൃത്തുക്കളായ ജോയുടെയും മരിയയുടെയും കൂടെ ചേർന്ന് ഒരു ആഭരണകൊള്ള പ്ലാൻ ചെയ്യുന്നു. ഈ കൊള്ള പിന്നിൽ ടോണിക്ക് പ്രതികാരം കൂടിയാണ്. പക്ഷെ എത്ര തികഞ്ഞ പ്ലാൻ ആണെങ്കിലും മനുഷ്യസ്വഭാവം പലപ്പോഴും അതിനെ അട്ടിമറിക്കും എന്നതിന് ഒരു ഉദാഹരണമാണ് ഈ […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]