എം-സോണ് റിലീസ് – 889
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Antoine Fuqua |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
ക്രിസ്തുവർഷം 300ൽ. റോം അവരുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി അറേബ്യ മുതൽ ബ്രിട്ടൻ വരെ വർദ്ധിപ്പിച്ചു.പക്ഷേ, മണ്ണിനോടുള്ള അവരുടെ കൊതിയടങ്ങിയില്ല.പക്ഷേ, കിഴക്കൻ ദേശത്ത് ശക്തരായ സാർമേഷ്യൻ പോരാളികൾ അവരെ അവസാനം വരെ ചെറുത്തു നിന്നു. യുദ്ധം അവസാനിച്ചപ്പോൾ സാർമേഷ്യൻ പോരാളികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. അവരുടെ കഴിവിൽ മതിപ്പു തോന്നിയ റോം, ഒരു ഉടമ്പടിയിലൂടെ റോമൻ സൈന്യത്തിന്റെ ഭാഗമാക്കി.ആ ഉടമ്പടി അനുസരിച്ച് സാർമേഷ്യൻ പോരാളികൾ പതിനഞ്ചു വർഷം റോമിനെ സേവിക്കണം.അതിനു ശേഷം അവർക്ക് സ്വാതന്ത്ര്യം ലഭിക്കും. അത്തരത്തിൽ റോമിനെ സേവിക്കാൻ നിയോഗിക്കപ്പെട്ട കുറച്ച് സാർമേഷ്യൻ യോദ്ധാക്കളുടെ വീരഗാഥയാണിത്. നീണ്ട 15 വർഷങ്ങൾക്കു ശേഷം മാതൃരാജ്യത്തേക്ക് മടങ്ങാൻ കാത്തിരിക്കുകയാണവർ. അവരുടെ നേതാവ് ആർതർ. പക്ഷേ, സ്വാതന്ത്ര്യം ലഭിക്കുന്ന ദിവസം അവരെ റോം മറ്റൊരു ദൗത്യം ഏൽപ്പിക്കുകയാണ്. വടക്കൻ ദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കുടുംബത്തെ രക്ഷിക്കുക എന്നതായിരുന്നു അത്. ഭാവിയിൽ മാർപ്പാപ്പ ആവാൻ സാധ്യതയുള്ള അലക്റ്റോ എന്ന ഒരു കുട്ടിയുണ്ട് ആ കുടുംബത്തിൽ. ക്രൂരന്മാരായ സാക്സണുകളുടെ കൈയ്യിൽ പെടാതെ അവരെ സുരക്ഷിതരായി റോമിലെത്തിച്ചാൽ അവർക്ക് സ്വാതന്ത്ര്യം അനുവദിക്കും. സാർമേഷ്യൻ പോരാളികൾ ആരും തന്നെ ഈ ദൗത്യമേറ്റെടുക്കാൻ തയ്യാറായില്ല. പക്ഷേ, ആർതറിന്റെ വാക്കുകൾ അവർക്ക് തട്ടിക്കളയാനാവുമായിരുന്നില്ല. തങ്ങളുടെ പ്രിയ്യപ്പെട്ടവനായ ആർതറിനു വേണ്ടി ഒരു വട്ടം കൂടി പടച്ചട്ടയണിയാൻ അവർ തീരുമാനിച്ചു.തികച്ചും ആത്മഹത്യാപരമായ ഒരു ദൗത്യത്തിലേക്കായിരുന്നു അവർ കാലെടുത്തു വെച്ചത്.