എം-സോണ്‍ റിലീസ് – 568
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | ആല്‍ഫ്രെഡ് ഹിച്ച്കോക്ക് |
പരിഭാഷ | നിഷാദ് ജെ എന്‍ |
ജോണർ | അഡ്വെഞ്ചർ, മിസ്റ്ററി, ത്രില്ലർ |
ന്യൂയോർക്കിലെ സിറ്റി ഹോട്ടൽ ബാറിൽ സുഹൃത്തുക്കളോടപ്പം ഇരിക്കുകയായിരുന്ന റോജർ തോൺ ഹിൽ. ആരോ ഇതിനിടയിൽ ജോർജ് കാപ്ലിൻ എന്നു വിളിക്കുന്നു അതേ സമയം തന്നെ തോൺഹിൽ ബാറിലെ പയ്യനെ ഒരു സംശയം ചോദിക്കാൻ വിളിക്കുന്നു. പെട്ടന്ന് തോൺഹിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തന്റെ നിരപരാധിത്വം തെളീക്കാനുളള തത്രപ്പാടിൽ കെട്ടുമറിഞ്ഞു കിടക്കുന്ന ഒരു വലിയ കുരുക്കിൽ തോൺഹിൽ അകപ്പെടുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സസ്പെൻസ് ത്രില്ലറുകളുടെ തമ്പുരാനായ ആൽഫ്രഡ് ഹിച്ചകോക്കിന്റെ 1959 ഇൽ ഇറങ്ങിയ നോർത്ത് ബൈ നോർത്ത് വെസ്റ്റ്. മൗണ്ട് രഷ്‌മോറിലെ ക്ലൈമാക്സ് സീനുകൾ എല്ലാം മനോഹരമായി കാണിച്ചിട്ടുണ്ട്. ആദ്യമായി kinetic typography സിനിമയിൽ ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്.