എം-സോണ്‍ റിലീസ് – 576
കൂബ്രിക്ക് ഫെസ്റ്റ്-3
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | സുനില്‍ നടക്കല്‍ |
ജോണർ | കോമഡി |
പീറ്റര്‍ ജോര്‍ജിന്‍റെ ‘റെഡ് അലേര്‍ട്ട്’ എന്ന നോവലിനെ ആസ്പദമാക്കി സ്റ്റാന്‍ലീ കുബ്രിക് സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സറ്റയര്‍- ബ്ലാക്ക് കോമഡി ചിത്രമാണ് Dr. Strangelove or: How I Learned to Stop Worrying and Love the Bomb (1964).
അമേരിക്കയും സോവിയേറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതസമരത്തിനിടയില്‍ അമേരിക്കന്‍ വ്യോമസേനയിലെ ഒരു ജനറല്‍ റഷ്യയില്‍ ആറ്റംബോംബിടുന്നതിന് ഓര്‍ഡര്‍ നല്‍കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായ രീതിയില്‍ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ശീതസമരത്തിനിടയില്‍ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമോ എന്ന ഭയം ലോകത്തിലെ എല്ലാപേരുടെയും മനസ്സില്‍ ഉണ്ടായിരുന്നു .അതിനെയാണ് കുബ്രിക് വളരെ രസകരമായി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പീറ്റര്‍ സെല്ലേഴ്സും,ജോര്‍ജ്.സി.സ്കോട്ടും ഉള്‍പ്പടെയുള്ള താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു.പീറ്റര്‍ സെല്ലേഴ്സ് മൂന്നു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു,അമേരിക്കന്‍ പ്രസിഡന്‍റ്,ക്യാപ്റ്റന്‍ മാന്‍ഡ്രെക്,ഡോ.സട്രെയിഞ്ച് ലവ് എന്നീ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.ജോര്‍ജ്.സി.സ്കോട്ട് അവതരിപ്പിച്ച ജനറല്‍ ടര്‍ഗിഡ്സന്‍ എന്ന കഥാപാത്രം വളരെ ഹാസ്യപരമായ അവതരണമായിരുന്നു.
ഇതിലെ എല്ലാ സീനുകളും നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.ഇത് കുബ്രിക് ബ്ലാക്ക് കോമഡി രീതിയിലാണ് ഏഴുതിരിക്കുന്നത്. ചാപ്ലിന്റെ മൂവികളിൽ കാണുന്നതരം ബ്ലാക്ക് കോമഡി ഇതിലും നമുക്ക് കാണാം .