Escape From Sobibor
എസ്കേപ് ഫ്രം സോബിബോര്‍ (1987)

എംസോൺ റിലീസ് – 599

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jack Gold
പരിഭാഷ: ജിജോ മാത്യൂ
ജോണർ: ഡ്രാമ, ഹിസ്റ്ററി, വാർ
Download

1466 Downloads

IMDb

7.4/10

Movie

N/A

രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ ഉന്മൂലനം ചെയ്യാനായി ഹിട്ലരുടെ നിര്‍ദേശപ്രകാരം ഹെൻട്രിക്ക് ഹിംലറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൊണ്സെന്‍ട്രേഷന്‍ ക്യാപുകളില്‍ ഒന്നാണ് സോബിബോര്‍.
ഏകദേശം രണ്ടര ലക്ഷത്തോളം ജൂതന്മാരേ ഇവിടെ നാസികള്‍ കൂട്ടക്കുരുതി ചെയ്തിട്ടുണ്ട്.ദിവസവും വന്നുചേരുന്ന ട്രെയിനുകളില്‍ നിന്നുംസ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ജൂതന്മാരില്‍ നിന്നും തങ്ങള്‍ക്കു ജോലിക്കുവേണ്ടി ആവശ്യമുള്ളവരെ മാത്രം ഒഴിവാക്കിയിട്ട് ബാക്കിയുള്ളവരെ എല്ലാവരെയും കുളിപ്പിക്കാനെന്ന വ്യാജേന ഗ്യാസ് ചേമ്പറിലേക്ക് അയക്കുന്നു.അതില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരും രോഗികളും എല്ലാരും ഉണ്ടാകും.എല്ലാം നഷ്ട്ടപ്പെട്ട
തങ്ങള്‍ ഗ്യാസ് ചേമ്പറിലേക്കാണ് പോകുന്നതെന്ന് അറിയാതെ നില്‍ക്കുന്ന
അവരുടെ കണ്ണുകളിലെ ദയനീയതയും തങ്ങളുടെ വേണ്ടപ്പെട്ടവരെ പിരിഞ്ഞു പോകുന്ന അവരുടെ ആകുലതയും അവരിലൊരാളായി നമ്മളെയൊന്നു സങ്കല്‍പ്പിച്ചു നോക്കിയാല്‍ ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ നമ്മള്‍ക്കത്‌ സങ്കല്‍പ്പിക്കാന്‍ കഴിയൂ…നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന്നമ്മള്‍ക്കപ്പോള്‍ മനസ്സിലാകും.ഏകദേശം അറുപത് ലക്ഷത്തോളം ജൂതന്മാരുല്‍പ്പെടെ മൊത്തം നൂറ്റിപ്പത് ലക്ഷം ജനങ്ങളെ നാസികള്‍ വിഷപ്പുകയെല്‍പ്പിച്ചും ക്രൂരമായ പരീക്ഷണങ്ങള്‍ നടത്തിയും വെടിവേച്ചുമൊക്കെ
പലരീതിയില്‍ കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്നാണ് കണക്കു.
ഇനി സോബിബോരിലേക്ക് വരാം.ഇതും അതുപോലെയുള്ള ഒരു കൊണ്സെന്‍ട്രേഷന്‍ ക്യാപായിരുന്നു.അവിടെ തടവിലാക്കപ്പെടുന്ന മനുഷ്യര്‍ നേരിടുന്ന പീഡനങ്ങളും മരണം മാത്രം മുന്നില്‍കണ്ടുകൊണ്ടുള്ളജീവിതവും ജീവന്‍ നഷ്ട്ടപ്പെടാതിരിക്കാന്‍ വേണ്ടി മാത്രം നാസികള്‍ക്ക് വേണ്ടി കഠിനമായി പണിയെടുക്കുന്ന
മനുഷ്യരെയെല്ലാം നമ്മുക്കിതില്‍ കാണാം.ജീവന്‍ ഏത് നിമിഷവും നഷ്ട്ടപ്പെടുമെന്നുള്ള അവസ്ഥയില്‍ അവസാന ശ്രെമമെന്ന നിലയില്‍ അവരെല്ലാരുംകൂടി ചേര്‍ന്ന് അവിടുന്ന് രക്ഷപെടാനുള്ള ഒരു പദ്ധതി രൂപീകരിക്കുന്നു.
കുറച്ച് തടവുകാരുടെ നേതൃത്വത്തില്‍ ഏകദേശം അറുന്നൂറോളം ആള്‍ക്കാരാണ് അന്നവിടുന്നു രക്ഷപെടാന്‍ ശ്രെമിച്ചത്.അവരുടെ ശ്രെമം വിജയിച്ചോ,അങ്ങനെയെങ്കില്‍ അതില്‍ എത്ര പേര്‍ രെക്ഷപെട്ടെന്നും എത്ര പേര്‍ കൊല്ലപ്പെട്ടെന്നുമൊക്കെ ഈ സിനിമ കണ്ട് മനസ്സിലാക്കണം