Time
ടൈം (2006)

എംസോൺ റിലീസ് – 210

IMDb

7.1/10

Movie

N/A

യാഥാര്‍ത്ഥ്യവും, സ്വപ്നവും ഇടകലര്‍ന്നതാണ് കിമ്മിന്‍റെ സിനിമ. തിരിച്ചറിയാനാകാത്തവിധം ഈ രണ്ടുലോകവും കിം ചിത്രങ്ങളില്‍ സജീവമാണ്. തന്‍റേതായൊരു ലോകം സൃഷ്ടിച്ച് അവിടെ കുറേ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുകയാണദ്ദേഹം വാക്കുകളില്ലാതെ ദൃശ്യഖണ്ഡങ്ങളിലൂടെ കഥാപാത്രങ്ങളുടെ വികാര, വിചാരങ്ങള്‍ പ്രേക്ഷകനിലെത്തിക്കുന്ന ഒരു മൂകഭാഷതന്നെ കിം സൃഷ്ടിച്ചിട്ടുണ്ട്. കഥയുടെ ഒഴുക്കിനേയോ നമ്മുടെ ആസ്വാദനത്തേയോ ഈ മൗനം തടസ്സപ്പെടുത്താറില്ല. നേടുന്നവരോടല്ല, നഷ്ടപ്പെടുന്നവരോടാണ് കിമ്മിന് പ്രിയം. പ്രണയത്തിലും ദാമ്പത്യത്തിലും സൗഹൃദത്തിലുമൊക്കെ നഷ്ടപ്പെടുന്നവരുടെ കഥകളാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്.

കാമുകന് തന്‍റെ മുഖം മടുത്തിട്ടുണ്ടാവുമോയെന്ന സംശയത്താല്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി രൂപമാറ്റംവരുത്തുന്ന യുവതിയുടെ കഥയാണ്‌ ടൈം എന്ന സിനിമയില്‍ കിം നമുക്ക് കാണിച്ചു തരുന്നത്. ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കി വെക്കാനുള്ള വെമ്പലാണ് കിമ്മിന്റെ കഥാപാത്രങ്ങള്‍ക്ക്. ടൈമിലെ നായകനും നായികയും പ്രണയം വളരെ വ്യത്യസ്തമായ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.

കടപ്പാട് : ഫൈസല്‍ ബാവ