Shutter Island
ഷട്ടർ ഐലൻഡ് (2010)

എംസോൺ റിലീസ് – 231

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Martin Scorsese
പരിഭാഷ: ഷഹൻഷാ സി
ജോണർ: മിസ്റ്ററി, ത്രില്ലർ
Download

33363 Downloads

IMDb

8.2/10

2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ ലിയോനാർഡോ ഡികാപ്രിയോ അവതരിപ്പിക്കുന്നു. നിരൂപകരിൽ നിന്ന് പ്രശംസ പിടിച്ചു പറ്റിയ ചലച്ചിത്രം ഐഎംഡിബി ടോപ്‌ 250ൽ 190 സ്ഥാനത്താണ്‌.