എം-സോണ്‍ റിലീസ് – 238
ഭാഷ | പേർഷ്യൻ |
സംവിധാനം | Cyrus Nowrasteh |
പരിഭാഷ | സഗീർ |
ജോണർ | ഡ്രാമ |
ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാ മിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് “ദി സ്ടോണിഗ് ഓഫ് സൊരായ.” യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച പുസ്തകം ഇറാനില്‍ നിരോധിച്ചിരുന്നു.
തന്റെ ഭാര്യയായ സോറായ എന്ന ഗ്രാമീണ യുവതിയെ എങ്ങനെയും ഒഴിവാക്കി ഒരു പതിനാലുകാരിയെ വിവാഹം കഴിച്ച് നഗരത്തിലേക്ക് ചേക്കേറാനാണ് അലി എന്ന മധ്യവയസ്കന്റെ ശ്രമം. പെണ്മക്കളെ മാത്രം തന്‍റെ ചുമലില്‍ കെട്ടിവെച്ച് സൂത്രത്തില്‍ വിവാഹബന്ധം വേര്‍പെടുത്താനുള്ള അലിയുടെ ഉദ്ദേശം യുവതിക്ക് സമ്മതമല്ലാത്തതിനാല്‍ കുടിലതന്ത്രങ്ങളിലൂടെ അവളെ ഒഴിവാക്കാന്‍ മതപരമായ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു.
ഈ കാലഘട്ടത്തിലും നിയമവും സദാചാരവും ഇറാനിലെ ഗോത്രാധികാരികളില്‍ മാത്രമൊതുങ്ങുന്ന വിചിത്രമായ കാഴ്ചയാണ് നമുക്ക് മുന്നില്‍ തെളിയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു ഇസ്ലാമിക പുരോഹിതനെയും, ഗ്രാമ മുഖ്യനെയും അയാല്‍വാസിയേയും കരുവാക്കി പ്രാകൃതവും ക്രൂരവുമായ വധശിക്ഷ നടപ്പാക്കുന്ന സംഭവം അതിസാഹസികമായി പുറം ലോകത്തെ അറിയിക്കുന്നതാണ് കഥയും സിനിമയും.