Let the Right One In
ലെറ്റ് ദി റൈറ്റ് വൺ ഇൻ (2008)

എംസോൺ റിലീസ് – 342

Download

1218 Downloads

IMDb

7.8/10

സ്റ്റോക്ക്ഹോമിനടുത്ത് ഒരു നഗരത്തിൽ താമസിക്കുന്ന ഓസ്കാർ സഹപാഠികളാൽ സ്ഥിരം ഉപദ്രവിക്കപ്പെടുന്ന ഒരു കുട്ടിയാണ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ അടുത്ത വീട്ടിൽ പുതിയതായി താമസത്തിന് വന്ന പെൺകുട്ടി ഒരു വാമ്പയർ ആണെന്ന് മനസ്സിലാക്കുന്നു. ഒരേ പ്രായത്തിലുള്ള അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറുന്നു. ഇത് കാരണം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു ഹൊറർ ചിത്രമെന്നതിന് ഉപരി, രണ്ടു കുട്ടികൾ തമ്മിലുള്ള സുഹൃത്ബന്ധത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. സ്ഥിരം വാമ്പയർ ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാ വിവരണം ഈ ചിത്രത്തെ വേറിട്ട് നിര്ത്തുന്നു. സ്വീഡിഷ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്.