എം-സോണ്‍ റിലീസ് – 343
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Tati |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി |
ജാക്ക് തത്തിയുടെ ആദ്യ സിനിമ സംരഭമാണ് Jour de fête (ഡേ ഓഫ് സെലിബ്രേഷൻ അഥവാ ആഘോഷ ദിവസം ) . കഴിവുകെട്ടവനും നാട്ടുകാരാൽ കളിയാക്കപ്പെടുന്നവനുമായ ഒരു ഫ്രെഞ്ച് പോസ്റ്റ് മാനാണ് ഇതിലെ മുഖ്യകഥാപാത്രം. അങ്ങനെയിരിക്കെ നാട്ടിലെ ഒരു മേളക്ക് അമേരിക്കൻ സിനിമ കാണിക്കുന്നു. അതിൽ കത്ത് ഉടമസ്ഥരുടെ അടുത്ത് എത്തിക്കുന്ന പോസ്റ്റ്മാൻ കാണിക്കുന്ന ഉത്സാഹവും സാഹസികതയുമെല്ലാം നാട്ടുകാരെ ഈ പോസ്റ്റ്മാനെ കൂടുതൽ കളിയാക്കുന്നതിന് കാരണമാവുന്നു. ഇതിനെ തുടർന്ന് അദ്ദേഹം കത്തുകൾ വേഗത്തിൽ ഉടമസ്ഥരുടെ അടുത്തെത്തിച്ച് ഫ്രഞ്ച് പോസ്റ്റാമാൻ മാരാണ് കൂടുതൽ മികച്ചതെന്ന് തെളിയിക്കുന്നതിനായി നടത്തുന്ന തന്ത്രങ്ങളും സാഹസികതയുമാണ് സിനിമയുടെ ഇതിവൃത്തം. ഇത് വളരെ ഹാസ്യത്മകമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ ഫ്രാൻസ്വാ എന്ന പോസ്റ്റ്മാനായി അഭിനയിച്ചിരിക്കുന്നത് സംവിധാകനായ തത്തി തന്നെയാണ്.