എം-സോണ്‍ റിലീസ് – 344
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Jacques Tati |
പരിഭാഷ | ശ്രീധർ |
ജോണർ | കോമഡി |
മോൺസിനോർ ഹൂലോ അവധിക്കാലം ആഘോഷിക്കാനായി ഒരു കടൽക്കരയിലേക്ക് പോകുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത് . ഹൂലോ ഒരു ‘പഞ്ച പാവം’ മനുഷ്യനാണ്, അതുകൊണ്ട് തന്നെ സാമൂഹിക ചുറ്റുപാടുകളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം മിക്കപ്പോഴും മണ്ടത്തരങ്ങളായിട്ടാണ് അവസാനിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുനിൽക്കുന്ന ഫ്രാൻസിലെ ജനതയുടെ പൊതുബോധത്തെ ഈ സിനിമ വേണ്ടരീതിയിൽ കളിയാക്കുന്നുണ്ട്. വളർന്നു വന്ന സാഹചര്യങ്ങളും അതുകൊണ്ട് കിട്ടിയ സ്വഭാവങ്ങളുമെല്ലാം അവധിക്കാലം ആഘോഷിക്കുമ്പോൾ പോലും ആസ്വദിക്കുന്നതിനു അവർക്ക് തടസ്സമാകുന്നു. തത്തിയുടെ എല്ലാ ചിത്രങ്ങളിലെ പോലെ പുത്തൻ സാങ്കേതികവിദ്യ മനുഷ്യന്റെ ജീവിത ശീലങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങളും സരസമായി കാണിച്ചിട്ടുണ്ട്.