Perfect Number
പെര്‍ഫെക്റ്റ്‌ നമ്പര്‍ (2012)

എംസോൺ റിലീസ് – 365

ഭാഷ: കൊറിയൻ
സംവിധാനം: Pang Eun-jin
പരിഭാഷ: ഷാൻ വി.എസ്
ജോണർ: ഡ്രാമ, ത്രില്ലർ
IMDb

6.9/10

Movie

N/A

ജീവിതത്തില്‍ ഉള്ള പ്രതീക്ഷകള്‍ നഷ്ടമാകുമ്പോള്‍ ചിലര്‍ അതിനെ അതിജീവിക്കാന്‍ ശ്രമിക്കും .എന്നാല്‍ ചിലര്‍ അതിനെതിരെ പൊരുതാതെ നിരാശയില്‍ വീണ് പോയ ജീവിതത്തെ അവസാനിപ്പിക്കുവാന്‍ ശ്രമിക്കും .ആ സമയം ഒരു പ്രകാശം പോലെ അയാളുടെ ജീവിതത്തില്‍ വരുന്ന എന്തും അയാള്‍ക്ക്‌ പ്രിയപ്പെട്ടവയാകും എന്നത് ഉറപ്പാണ് .ആ പ്രകാശത്തിന്‍റെ തിരി കെടാതെ സൂക്ഷിക്കേണ്ടത് അയാളുടെയും കടമയാണ് .കാരണം അയാളുടെ ജീവിതം തിരിച്ചു നല്‍കിയത് ആ പ്രകാശമാണ് .തന്‍റെ ജീവിതത്തിനു അര്‍ത്ഥം നല്‍കിയ സ്ത്രീയെ ഒരു കൊലപാതകത്തില്‍ നിന്നും രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഒരു കണക്ക് അധ്യാപകന്‍റെ കഥയാണ് പെര്‍ഫെക്റ്റ് നമ്പര്‍ എന്ന കൊറിയന്‍ സിനിമ അവതരിപ്പിക്കുന്നത്‌ . മലയാളത്തിലെ ദൃശ്യം എന്നാ സിനിമ കൊറിയന്‍ ഭാഷയിലുള്ള ഈ ചലച്ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടന്ന് ചിലര്‍ക്കെങ്കിലും തോന്നിയേക്കാം (കടപ്പാട്: രാകേഷ് മനോഹരന്‍)