എം-സോണ് റിലീസ് – 259
ഭാഷ | ടർക്കിഷ് |
സംവിധാനം | Serif Gören, Yilmaz Güney |
പരിഭാഷ | കെ. രാമചന്ദ്രൻ |
ജോണർ | ഡ്രാമ |
1982 ൽ കാനിൽ പരമോന്നത ബഹുമതി പങ്കിട്ട ചിത്രമാണ് യോൾ. 1972 തൊട്ട് മിക്കപ്പോഴും തടവിൽ തന്നെ കഴിഞ്ഞിരുന്ന സംവിധായകൻ ഗുനെ തന്റെ സഹായിയായ ഷെരീഫ് ഗോറൻ പുറത്തു വിശ്വസ്തതയൊടെ സഹായിച്ചതുകൊണ്ട് മാത്രമാണ് മിക്ക ചിത്രങ്ങളും രചിച്ചത്. തടവിൽ നിന്ന് രക്ഷപ്പെട്ട് സ്വിറ്റ്സർലാണ്ടിലും പാരീസിലുമാണ് ഊ ചിത്രം പൂർത്തിയാക്കിയത്.
1980 ലെ തുർക്കിയിലെ പെട്ടെന്നുണ്ടായ ഭരണ അട്ടമറിക്ക് ശേഷം അവിടുത്തെ അധികൃതരുടെയും ജനങ്ങളുടെയും അവസ്ഥ ഈ ചിത്രത്തിൽ വരച്ചു കാട്ടുന്നു. പ്രധാനമായും സെയ്റ്റ് ആലി, മേഹ്മെറ്റ് സാലി. ഒമർ എന്നീ പരോളിലിറങ്ങിയ തടവുകാരുടെ അനുഭവങ്ങലിലൂടെയാണ് കഥയുടെ ആഖ്യാനം നിർവഹിക്കുന്നത്. സെയ്റ്റ് ആലി തടവിൽ നിന്നു വീട്ടിലേക്കു മടങ്ങിയപ്പോഴേക്കും ഭാര്യ വ്യഭിചാരിയായി കഴിഞ്ഞ് വീട്ടുതടങ്കലിൽ ശിക്ഷിക്കപ്പെട്ട അവസ്ഥയിലായിരുന്നു. അവളെ അഭിമാനഹത്യ നടത്തേണ്ട ചുമതലയാണ് അയാൾക്ക് നിറവേറ്റാനുള്ളത്. അളിയനെ ഒരു മോഷണ ശ്രമത്തിൽ സഹായിക്കവെ, മേഹ്മെറ്റ് സാലി പേടിച്ചോടുന്നു. അബദ്ധത്തിൽ പോലീസ് വെടിയേറ്റ് അളിയൻ മരിച്ചു. സാലി അറസ്റ്റിലായി. തുടർന്നു ഭാര്യ എമീൻപോലും അയാളെ വിശ്വസിക്കാതാവുന്നു. അവളുടെ കുടുംബത്തിനു കടുത്ത വിദ്വേഷമാണ് അയാളോട്. രക്ഷപ്പെടാൻ തീരുമാനിച്ച് ഒരു ട്രെയിൻ കയറി അവർ യാത്രയാവുന്നു.
അതിർത്തി ഗ്രാമത്തിൽ കള്ളക്കടത്തുകാരും പട്ടാളവും തമ്മിൽ നിരന്തരം സംഘർഷമാണ്. രാജ്യാതിർത്തി കടന്ന് തടവിൽ നിന്ന് രക്ഷപ്പെടാനെത്തിയ ഒമർ, കൊല്ലപ്പെട്ട സഹോദരന്റെ കുടുംബ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്നു. സ്വന്തം സ്വാതന്ത്ര്യവും സ്വൈരജീവതവും നഷ്ടമാക്കുന്ന തടവു ശിക്ഷയും, അതിനു പുറമെ നാട്ടുനടപ്പുകലുടെ കാഠിന്യവും ചേർന്ന് ജീവിതം തന്നെ നരകമായിത്തീർന്ന തുർക്കിയിലെ തടവുകാരാക്കപ്പെട്ട ഏതാനുമ മനുഷ്യരുടെ തിക്തമായ അവുഭവങ്ങളെ ആസ്പദമാക്കിയാണ് ആ രാജ്യത്തിന്റെ രാഷ്ട്രീയ അവസ്ഥയിലേക്ക് സംവിധാകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്.