എം-സോണ്‍ റിലീസ് – 664
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Luc Besson |
പരിഭാഷ | വിഷ്ണു പ്രസാദ് |
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, ത്രില്ലെർ |
എല്ലാ മനുഷ്യരും അവരുടെ ബ്രെയിനിന്റെ 10 % മാത്രമേ കൂടിപ്പോയാൽ ഉപയോഗപ്പെടുത്തുന്നുള്ളൂ എന്നാണ് സയൻസ് പറയുന്നത് ..ഐൻസ്റ്റീനെ പോലുള്ളവർ മാത്രമാണ് ഇതിന് അപവാദം സൃഷ്ടിച്ചിട്ടുള്ളൂ . മനുഷ്യൻ മനുഷ്യനായി പരിണമിച്ച് കൊണ്ടിരിക്കുന്ന ഓരോ കാലഘട്ടത്തിലും അവന്റെ ബ്രെയിൻ കപ്പാസിറ്റി ഇന്നുള്ളതിനേക്കാൾ കുറവായിരുന്നു. ഈ 10 ശതമാനം എന്നതിനപ്പുറം പിന്നീടങ്ങോട്ട് എന്ത് കൊണ്ടായിരിക്കാം മനുഷ്യന് അവന്റെ ബ്രെയിൻ ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് ? അതോ അത്ര മാത്രമായിരിക്കുമോ നിലവിലെ മനുഷ്യന് സാധിക്കുകയുള്ളൂ ? ഇനി ഒരു പക്ഷേ അങ്ങിനെ കൂടുതലായി ബ്രെയിൻ ഉപയോഗപ്പെടുത്തി എന്ന് കരുതുക. അങ്ങിനെയെങ്കിൽ ആ മനുഷ്യന് എന്തൊക്കെ കഴിവുകൾ ഉണ്ടായിരിക്കാം? വെറും 10 ശതമാനത്തിൽ നിന്നും 100 ശതമാനം വരെ ഒരു മനുഷ്യൻ ബ്രെയിൻ ഉപയോഗപ്പെടുത്തിയാൽ എന്ത് സംഭവിക്കും എന്നതിന്റെ ചില സാധ്യതകളെയാണ് ഈ സിനിമ നമുക്ക് പറഞ്ഞു തരുന്നത്