എം-സോണ്‍ റിലീസ് – 297
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Atom Egoyan |
പരിഭാഷ | സാമിർ |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ |
രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഓഷ്വിറ്റ്സിലെ ഒരു ക്യാമ്പിൽ നിന്ന് സർവൈവ് ചെയ്ത രണ്ടു ജൂത സുഹൃത്തുക്കളാണ് സെവും, മാക്സും. രണ്ടുപേരും ഇപ്പോൾ ഒരു സീനിയർ ഹൗസിങ് കമ്മ്യൂണിറ്റിയിലാണ് താമസിക്കുന്നത്. അങ്ങനെയിരിക്കെ സെവിന്റെ ഭാര്യ മരണപ്പെടുന്നു. മരണക്കിടക്കയിൽ വെച്ച് സെവ് അവർക്കൊരു വാക്ക് കൊടുത്തിരുന്നു. തങ്ങളുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി ബ്ലോക്ക് ലീഡറെ കൊല്ലുമെന്ന്. അങ്ങനെ, സൈമൺ വീസെന്തൽ സെന്ററിന്റെ സഹായത്തോടെ, ആ നാസി ഇപ്പോൾ അമേരിക്കയിൽ മറ്റൊരു പേരിൽ ജീവിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കുന്നു. സ്ട്രോക്ക് ഉള്ളതുകാരണം മാക്സിനെകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല. സെവാണെങ്കിൽ ഡിമെൻശ്യയുള്ളത് കാരണം എല്ലാം മറന്നുപോവുകയും ചെയ്യും. അങ്ങനെ മറക്കാതിരിക്കാൻ വേണ്ടി മാക്സ് സെവിനു അയാൾ ചെയ്യേണ്ടതെല്ലാം ഒരു കത്തിൽ എഴുതി നൽകുന്നു. തുടർന്ന് ആ കത്തിൽ പറഞ്ഞതുപ്രകാരം തങ്ങളുടെ കുടുംബങ്ങളെ കൊന്നവനോട് പ്രതികാരം ചെയ്യാൻ സെവ് ഇറങ്ങിത്തിരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇത്രയും വായിക്കുമ്പോൾ ഇതൊരു ടിപ്പിക്കൽ റിവഞ്ച് സ്റ്റോറിയായി തോന്നുമെങ്കിലും, ഇത് അത്തരമൊരു ചിത്രമല്ല. 90 വയസ്സുകാരനായ, ഡിമെൻശ്യ ബാധിതനായ ഒരാൾ പ്രതികാരത്തിനിറങ്ങിത്തിരിച്ചാൽ എങ്ങനെയിരിക്കും എന്നതെല്ലാം റീലിസ്‌റ്റിക്കായ രീതിയിൽ അണിയിച്ചൊരുക്കാൻ ഇതിന്റെ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.