എം-സോണ്‍ റിലീസ് – 300
1944ൽ ഓഷ്‌വിറ്റ്സിൽ നാസികൾ നടത്തുന്ന ഒരു കോൺസെൻട്രേഷൻ കാമ്പിലെ ഹങ്കേറിയൻ തടവ്പുള്ളിയാണ് സോൾ. വിഷവാതക ചേംബറിൽ മരണപ്പെടുന്ന ആളുകളുടെ ശവശരീരം ദഹിപ്പിക്കുന്ന ജോലിയാണ് സോളിന്. അങ്ങനെ ഒരു ദിവസം സോൾ ഒരു കൊച്ചു പയ്യന്റെ ശവശരീരം കാണാൻ ഇടയാകുന്നു. ആ ശരീരം സ്വന്തം മകന്റേത് എന്ന കണക്കെ ഏറ്റെടുത്ത് അതിന് അന്ത്യകർമങ്ങൾ നൽകാൻ സോൾ ശ്രമിക്കുന്നു. സ്വന്തം ജീവന് പോലും അപകടം ഉള്ള അവസ്ഥയിലും സോൾ പിന്മാറാൻ തയ്യാറാവുന്നില്ല. കാമ്പിലെ അവസ്ഥയും ആളുകളുടെ ജീവിതവും പച്ചയായി കാഴ്ച്ച വെച്ച ഈ ചിത്രം 2015ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ നേടി. ഇത് കൂടാതെ ഗോൾഡൻ ഗ്ലോബും മറ്റ് പല അവാർഡുകളും ഈ ചിത്രം വാരിക്കൂട്ടി.