എം-സോണ്‍ റിലീസ് – 389
ഭാഷ | മറാത്തി |
സംവിധാനം | Paresh Mokashi |
പരിഭാഷ | പി. പ്രേമചന്ദ്രൻ |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
മഹാരാഷ്ട്രയിലെ ക്ഷേത്രനഗരമായ പാന്തർപൂറിന്റെ പശ്ചാത്തലത്തിൽ ഒരമ്മയുടേയും കുട്ടിയുടേയും അസാധാരണ ജീവിതകഥ പരയുന്ന സിനിമയാണ് എലിസബത്ത് ഏകാദശി. കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന അമ്മയെ സാമ്പത്തികമായി സഹായിക്കാൻ നിർബന്ധബുദ്ധിയോടെ ഇറങ്ങിപ്പുറപ്പെടുന്ന ധ്യാനേഷ് എന്ന കുട്ടിയുടെയും അവന്റെ സന്തത സഹചാരിയായ എലിസബത്ത് എന്ന സൈക്കിളിന്റെയും കഥ പറയുന്നതിലൂടെ മറാത്തയിലെ ആത്മീയ/ശാസ്ത്രീയ ധാരണകളെ വെളിപ്പെടുത്താനാണ് സിനിമ ശ്രമിക്കുന്നത്. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രമായിരുന്ന ഈ സിനിമയ്ക്ക് മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.