എം-സോണ്‍ റിലീസ് – 667
ഭാഷ | കൊറിയൻ |
സംവിധാനം | Ki-duk Kim |
പരിഭാഷ | മനു എ ഷാജി |
ജോണർ | ഡ്രാമ, റൊമാൻസ് |
പ്രശസ്ത കൊറിയൻ സംവിധായകനായ Kim Ki-duk കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ 2005 ൽ ആണ് പുറത്തിറങ്ങിയത് . വളരെ കുറച്ച് സംഭാഷണം മാത്രമുള്ള ഈ സിനിമയിൽ കൂടുതൽ കാര്യങ്ങളും പ്രതീകങ്ങളായിട്ടാണ് കാണിക്കുന്നത് .
സിനിമ നടക്കുന്നത് കടലിൽ നങ്കൂരമിട്ടിരിക്കുന്ന ഒരു പഴയ ബോട്ടിലാണ് . 60 വയസിനടുത്ത് പ്രായമുള്ള ഒരു വ്യദ്ധനും 16 വയസ് ഉള്ള ഒരു പെൺകുട്ടിയും ആണ് അവിടെ താമസിക്കുന്നത് . പിന്നെ അയാളുടെ കയ്യിലുള്ള വില്ലും . അയാൾ ആ വില്ല് വളച്ച് വയലിൻ പോലെ ഒരു സംഗീത ഉപകരണം ഉണ്ടാക്കി രാത്രിയിൽ വായിക്കും. ടൂറിസ്റ്റുകൾക്ക് ചൂണ്ടയിടാനുള്ള സ്ഥലം ബോട്ടിൽ കൊടുത്ത് അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് അവർ ജീവിക്കുന്നത് . ആ പെൺകുട്ടിക്ക് 6 വയസുള്ളപ്പോൾ വൃദ്ധന് കിട്ടിയതാണ് . പിന്നീട് ഒരിക്കൽ പോലും ആ ബോട്ട് വിട്ട് അവൾ പുറത്തു പോയിട്ടില്ല . അവൾക്ക് 17 വയസാകുമ്പോൾ അവളെ വിവാഹം കഴിക്കാനാണ് വൃദ്ധന്റെ തീരുമാനം. അയാൾക്ക് മറ്റുള്ളവരുടെ ഭാവി പ്രവചിക്കാനുളള കഴിവുണ്ട് . വിചിത്രമായ രീതിയിലാണ് അയാൾ അത് ചെയ്യുന്നത് . ഇതിനിടയിൽ ബോട്ടിലേക്ക് സുന്ദരനായ ഒരു ചെറുപ്പക്കാരൻ വരുന്നു. അവൾ അവനിൽ ആകൃഷ്ടനാകുന്നു. ഇതറിയുന്ന വൃദ്ധൻ അവളെ വിവാഹം കഴിക്കുക എന്ന തന്റെ ആഗ്രഹം നടക്കില്ല എന്ന് മനസിലാക്കുന്നു . അവളെ അവിടെ നിന്ന് രക്ഷിക്കാൻ അവനും ശ്രമിക്കുന്നു. പിന്നീട് നടക്കുന്ന നാടകീയമായ കാര്യങ്ങളാണ് സിനിമയിൽ കാണിക്കുന്നത് .