എം-സോണ്‍ റിലീസ് – 399
ഭാഷ | സ്പാനിഷ് |
സംവിധാനം | Steven Soderbergh |
പരിഭാഷ | ഷാന്‍ വി എസ് |
ജോണർ | ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി |
അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ : പാര്‍ട്ട് വണ്‍. ഈ ചിത്രത്തിനായി സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ ‘Reminiscences of the Cuban Revolutionary War’ (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ കാസ്ട്രോയെ പരിചയപ്പെടുന്നത് മുതല്‍ 1964ല്‍ UN ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുന്നത് വരെയുള്ള ചെയുടെ ജീവിതമാണ് ഈ ഭാഗത്തില്‍ പറയുന്നത്.ബൊളീവിയന്‍ കാടുകളിലെ ജീവിതവും,1959ലെ ചെയുടെ നേതൃത്വത്തില്‍ വിജയം വരിച്ച ജൂലൈ 26 മൂവ്മെന്റും, സാന്റ ക്ലാര പട്ടണം പിടിച്ചെടുക്കുന്നതും, പിന്നീട് ചെയുടെ ജീവിത സഖിയായി മാറിയ ജുവാന്‍ അല്മേയ്ഡയെ കണ്ടെത്തുന്നതുമെല്ലാം ഈ സിനിമയില്‍ പറയുന്നു. സിനിമയില്‍ ചെയുടെ വേഷം ഇട്ടിരിക്കുന്നത് പ്രശസ്ത നടനായ ബെന്‍സിയോ ഡെല്‍ടോറോ ആണ്.ഫ്രഞ്ച് നിര്‍മാണ കമ്പനിയായ വൈല്‍ഡ് ബഞ്ചിന്റെ സഹകരണത്തോടെ ഡെല്‍ടോറോ തന്നെയാണ് ചിത്രം നിര്മിചിരിക്കുന്നതും. ടെറന്‍സ് മാലിക് ആയിരുന്നു ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്.അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയത് കാരണം സ്റ്റീവന്‍ സംവിധാന ചുമതല ഏറ്റെടുക്കുകയായിരുന്നു.