Kuma
കൂമ (2012)

എംസോൺ റിലീസ് – 676

ഭാഷ: ടർക്കിഷ്
സംവിധാനം: Umut Dag
പരിഭാഷ: നിഷാദ് ജെ.എൻ
ജോണർ: ഡ്രാമ
Download

736 Downloads

IMDb

6.7/10

Movie

N/A

സംവിധായകന്റെ തന്നെ ഒരു ചെറുകഥയെ ആധാരമാക്കി നിർമ്മിച്ച മനോഹരമായ ദൃശ്യ കാവ്യമാണ് ‘കുമ’.
ഒരു ടർക്കിഷ് ഗ്രാമം. പരമ്പരാഗത ആചാരങ്ങളോടെ ഒരു വിവാഹ ചടങ്ങ് നടക്കുകയാണ് അവിടെ. പത്തൊമ്പതുകാരിയായ അയ്ഷ എന്ന സുന്ദരിയെ ഹസ്സൻ എന്ന മദ്ധ്യവസ്കൻ വധുവായി സ്വീകരിച്ചിരിക്കുന്നു. ഗ്രാമത്തേയും, ബന്ധുമിത്രാദികളേയും പിരിഞ്ഞ് അയ്ഷ വിയന്നയിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് യാത്രയാവുകയാ ണ്.ഭർതൃഗൃഹത്തിലെത്തുന്ന അയ്ഷ ഞെട്ടിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നു.
013 ലെബർളിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമ വിഭാഗത്തിലെ ഉത്ഘാടന ചിത്രമായിരുന്നു ‘കുമ’. ടർക്കിഷ് കുടുംബ വ്യവസ്ഥയിലെ രണ്ടു തലമുറകൾ തമ്മിൽ വീക്ഷണത്തിലും, ബന്ധങ്ങളിലും, ജീവിത ശൈലിയും പുലർത്തുന്ന വൈജാത്യങ്ങളും, തത്ഫലമായുണ്ടാകുന്ന സംഘർഷങ്ങളും ചിത്രം ശക്തമായി അവതരിപ്പിക്കുന്നു.കൂടാതെ ടർക്കിഷ് സാമൂ ഹ്യ ചുറ്റുപാടിൽ ആണധികാര വ്യവസ്ഥകൾ സ്തീകൾക്കുമേൽ സ്ഥാപിക്കുന്ന അധീശത്വ ത്തിന്റ ബഹുവിധ നികൃഷ്ട പ്രയോഗങ്ങളും അചിരേണ സ്ത്രീ സമൂഹം അനുഭവിക്കുന്ന എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളും കൂടി പ്രേക്ഷകനു മുൻപിൽ അവതരിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ലിംഗനീതിയുടെ വർത്തമാനകാല സാമൂഹ്യാവസ്ഥ രാഷ്ട്രീയപരമായി വിചാരണ ചെയ്യുന്നുണ്ട് പരോക്ഷമായി കുമ.