എം-സോണ്‍ റിലീസ് – 679
ഭാഷ | കൊറിയൻ |
സംവിധാനം | Hun Jang |
പരിഭാഷ | വെള്ളെഴുത്ത് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
സൗത്ത് കൊറിയന്‍ സൈന്യത്തിന്‍റെ ക്രൂരതയ്ക്കെതിരെ 1980 മെയ് 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക് പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി ഡ്രൈവറിലൂടെയുമാണ് ചിത്രം പറഞ്ഞു നീങ്ങുന്നത്. 2017ല്‍ സൗത്ത് കൊറിയയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പടമായിരുന്നു taxi driver. പൊതുവെ കൊറിയൻ പടത്തിൽ കണ്ടു വരുന്ന ഒരു dark atmosphere ഇൽ നിന്നും തികച്ചും മാറി , കൊറിയൻ 80 കളിലെ നഗര, ഗ്രാമ ഭംഗി കാണിച്ചു തരുന്നുണ്ട് ചിത്രം .