• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Gleaners and I / ദി ഗ്ലീനേഴ്സ് ആൻഡ് ഐ (2000)

September 14, 2019 by Rahul

എം-സോണ്‍ റിലീസ് – 1215 ഭാഷ ഫ്രഞ്ച് സംവിധാനം Agnès Varda പരിഭാഷ വെള്ളെഴുത്ത് ജോണർ ഡോക്യുമെന്ററി Info 99EA89F3A53C9D45A184B175267D51BF6BDF21D2 7.7/10 പെറുക്കുന്നവരും ഞാനും. (Les glaneurs et la glaneuse – 2000) ഫ്രഞ്ച് സംവിധായികയായ ആഗ്നസ് വാർദയുടെ പ്രസിദ്ധമായ ഡോക്യുമെന്ററി ചലച്ചിത്രമാണ് ‘പെറുക്കുന്നവരും ഞാനും’ ( 2000). ഫ്രെഞ്ചിൽ ‘പെറുക്കുന്നവരും പെറുക്കുന്നവളും’ (Les glaneurs et la glaneuse) എന്നാണ് ശീർഷകം. ‘പെറുക്കി’ എന്ന വാക്കിന് അത്ര നല്ല അർത്ഥമല്ല പൊതുവേ സമൂഹത്തിലുള്ളത്. സമൂഹം […]

Gaslight / ഗ്യാസ് ലൈറ്റ് (1944)

June 25, 2019 by Shyju S

എം-സോണ്‍ റിലീസ് – 1131 ക്ലാസ്സിക് ജൂൺ 2019 – 11 ഭാഷ ഇംഗ്ലീഷ് സംവിധാനം George Cukor പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, ഫിലിം-നോയർ Info 12442B8707C7450B5A40B2AD0BDF546FAEEC2F6D 7.8/10 1880 – ൽ ലണ്ടൻ നഗര ചത്വരത്തിൽ നടന്ന നിഗൂഢമായ ഒരു കൊലപാതകത്തെ പ്രമേയമാക്കി പാട്രിക് ഹാമിൽടൺ രചിച്ച ഒരു നാടകമാണ്. ‘ഗ്യാസ് ലൈറ്റ്’ എന്ന ജോർജ്ജ് കുക്കോറിന്റെ ചലച്ചിത്രത്തിന് അവലംബം. ഇതേ നാടകം 1940-ൽ തൊറാൾഡ് ഡിക്കിൻസണും ചലച്ചിത്രമാക്കിയിട്ടുണ്ട്. രത്നക്കല്ലുകൾക്കുവേണ്ടിയുള്ള കൊലപാതകം എന്നതിലുപരി […]

Dovlatov / ദോവ്ലതോവ് (2018)

April 3, 2019 by Nishad

എം-സോണ്‍ റിലീസ് – 1056 Best of IFFK 2018 ഭാഷ റഷ്യന്‍ സംവിധാനം Aleksey German Jr. പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, ബയോഗ്രഫി 6.4/10 കുട്ടിക്കാലംമുതൽ എഴുത്തുകാരനാവാൻ ആഗ്രഹിക്കുകയും കുറ്റവാളികൾക്കുള്ള അതീവ സുരക്ഷാ ക്യാമ്പിൽ പാറാവുകാരനായി എത്തിപ്പെടുകയും ചെയ്ത സെർജി ദോവ്ലതോവിന്റെ ജീവിതത്തിലെ കുറച്ചു ദിവസങ്ങൾ അവതരിപ്പിക്കുന്ന സിനിമയാണ് ദോവ്ലതോവ്. 1971 -ലെ ലെനിൻഗ്രാഡാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. അയാളുടെ മാതാവ് അർമീനിയക്കാരിയും പിതാവ് നാടകസംവിധായകനായ ജൂതവംശജനുമായിരുന്നു. ഫാക്ടറി തൊഴിലാളികൾക്കു വേണ്ടിയുള്ള മാഗസീനിൽ കുറച്ചു കാലം […]

The Scent of Green Papaya / ദ സെന്റ് ഓഫ് ഗ്രീൻ പപ്പായ (1993)

January 20, 2019 by Shyju S

എം-സോണ്‍ റിലീസ് – 969 MSONE GOLD RELEASE ഭാഷ വിയറ്റ്നാമീസ് സംവിധാനം Anh Hung Tran പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ, മ്യൂസിക്, റൊമാൻസ് 7.3/10 1940 നും 60 നും ഇടയ്ക്കുള്ള വിയറ്റ്നാമീസ് കുടുംബജീവിതത്തിന്റെ ഗതിവിഗതികൾ ഭാവാത്മകമായി അവതരിപ്പിക്കുന്ന ചലച്ചിത്രകാവ്യമാണ്, ട്രാൻ ആൻ ഹങ് സംവിധാനം ചെയ്ത ‘പച്ചപ്പപ്പായയുടെ മണം’ (The Scent of Green Papaya). ഗ്രാമത്തിന്റെ ഉൾപ്രദേശത്തുനിന്ന് ദാരിദ്ര്യം കാരണം ഒരു സമ്പന്ന വ്യാപാരകുടുംബത്തിൽ ജോലി ചെയ്യാനെത്തുന്ന മ്യൂയി എന്ന പെൺകുട്ടിയിലൂടെയാണ് […]

Lolita / ലോലിത (1962)

June 3, 2018 by Nishad

എം-സോണ്‍ റിലീസ് – 748 ക്ലാസ്സിക് ജൂണ്‍ 2018 – 2 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്റ്റാൻലി കുബ്രിക്ക് പരിഭാഷ വെള്ളെഴുത്ത് ജോണർ ക്രൈം, ഡ്രാമ, റൊമാൻസ് 7.6/10 വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരനായ സ്റ്റാൻലി കുബ്രിക്ക് സംവിധാനം ചെയ്ത ലോലിത റഷ്യൻ സാഹിത്യകാരനായ വ്ലാഡിമിർ നബക്കോഫിന്റെ കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ളതാണ്. ഏറെ വിവാദം സൃഷ്ടിച്ച ഈ ചിത്രം 1962 ലാണ് പുറത്തിറങ്ങിയത്. ഹംബർട്ട് എന്ന കോളേജ് അദ്ധ്യാപകന് ലോലിതയെന്ന കൗമാരക്കാരിയോട് തോന്നുന്ന ഭ്രാന്തമായ പ്രണയവും അടങ്ങാത്ത അഭിനിവേശവും […]

Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)

April 18, 2018 by Nishad

എം-സോണ്‍ റിലീസ് – 710 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ വെള്ളെഴുത്ത്  ജോണർ Drama, Romance  6.4/10 അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ […]

A Taxi Driver / എ ടാക്സി ഡ്രൈവര്‍ (2017)

March 16, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 679 ഭാഷ കൊറിയൻ സംവിധാനം Hun Jang പരിഭാഷ വെള്ളെഴുത്ത് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.8/10 സൗത്ത് കൊറിയന്‍ സൈന്യത്തിന്‍റെ ക്രൂരതയ്ക്കെതിരെ 1980 മെയ്‌ 18-27 കാലയളവില്‍ അവിടത്തെ Gwangju എന്ന പ്രദേശത്ത് നീണ്ടു നിന്ന ജനമുന്നേറ്റമാണ് കഥയ്ക്കാധാരം.നോര്‍ത്ത് കൊറിയന്‍ കമ്യൂണിസ്റ്റുകളാണെന്ന് ആരോപിച്ച് സൈന്യം വിദ്യാര്‍ഥികളെ കൊന്നൊടുക്കിയപ്പോള്‍ ഗദ്യന്തരമില്ലാതെ ജനങ്ങള്‍ക്ക്‌ പോലും ആയുധമേന്തേണ്ടി വന്നു.ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ജെര്‍മനിയില്‍ നിന്നെത്തിയ ഒരു മാധ്യമ പ്രവര്‍ത്തകനെയും അദ്ദേഹത്തിന് സഹായിയാവുന്ന ഒരു ടാക്സി […]

The Net / ദ നെറ്റ് (2016)

January 26, 2018 by Vishnu

എം-സോണ്‍ റിലീസ് – 634 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ വെള്ളെഴുത്ത് ജോണർ ഡ്രാമ 7.3/10 ഉത്തര, ദക്ഷിണ കൊറിയൻ വിഭജന പ്രശ്നങ്ങൾ അടയാളപ്പെടുത്തുന്ന ഒരു ചിത്രമാണ് കിം കി ഡുക് സംവിധാനം ചെയ്ത ‘ദി നെറ്റ്’. ഉപജീവനമാർഗം മത്സ്യ ബന്ധനത്തിലൂടെ കണ്ടെത്തുന്ന നാം ചുൽ എന്ന കഥാപാത്രം ഉത്തര കൊറിയൻ പൗരനാണ്. ബോട്ടിന്റെ എഞ്ചിനിൽ വല കുരുങ്ങി അതിർത്തി ലംഘിച്ചു ദക്ഷിണ കൊറിയൻ പട്ടാളത്തിന്റെ കയ്യിൽ അകപ്പെടുന്ന നാം ചുലിന്റെ അനുഭവങ്ങളാണ് ചിത്രം […]

  • Go to page 1
  • Go to page 2
  • Go to Next Page »

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]