എം-സോണ്‍ റിലീസ് – 757
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Robert Wise |
പരിഭാഷ | അഖില പ്രേമചന്ദ്രന് |
ജോണർ | ഡ്രാമ, ബയോഗ്രഫി |
ലോകത്തിലെ മികച്ച മ്യൂസിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ എന്നും മുൻനിരയിൽ ഉണ്ട് സൗണ്ട് ഓഫ് മ്യൂസിക്. സാധാരണസംഭാഷങ്ങളിൽ പോലും സപ്ത സ്വരങ്ങൾ നിറഞ്ഞ ചിത്രം. കന്യാസ്ത്രീയായകൻ മഠത്തിൽ ചേർന്ന മരിയ, മദർ സുപ്പീരിയറിന്റെ നിർദ്ദേശപ്രകാരം ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുടെ ടീച്ചർ ആയി പോകുന്നു. ആ വീട്ടിൽ സംഗീതം നിറച്ച മരിയ ക്യാപ്റ്റൻ വോൺ ട്രാപ്പിന്റെ മനസ്സിൽ പ്രണയവും തിരിച്ചെത്തിക്കുന്നു. ഭാര്യ മരിച്ചതിനുശേഷം കുട്ടികളെ പട്ടാള ചിട്ടയിൽ വളർത്തുകയായിരുന്നു ക്യാപ്റ്റൻ. ഹിറ്റ്ലറിന്റെ അധിനിവേശ കാലത്തെ ഓസ്ട്രിയയിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യം ഹിറ്റ്ലറിന്റെ നാസി ഭരണത്തിന് കീഴിലാകുന്നത് ക്യാപ്റ്റൻ വോൺ ട്രാപ്പിന് സഹിക്കുന്നുമില്ല. ആ കുടുംബം അതിനെയും അതിജീവിക്കുന്ന കഥയാണ് സൗണ്ട് ഓഫ് മ്യൂസിക്. ഈ ചിത്രത്തിലെ കഥാ കഥാസന്ദർഭങ്ങളും പാട്ടുകളും പോലും പല മലയാള സിനിമയ്ക്കും പ്രചോദനമായി. പ്രമുഖനായ ഒരു സംഗീത സംവിധായകന്റെ മലയാളത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ ഈണവും ഈ ചിത്രത്തിൽനിന്നാണ്. ആ വർഷത്തെ അഞ്ച് അക്കാദമി അവാർഡ് നേടിയ ചിത്രം